Saturday, November 2, 2024
Homeപാചകംഈസ്റ്റർ സ്പെക്ഷ്യൽ "നാടൻ താറാവ് മപ്പാസ്" ✍ റീന നൈനാൻ വാകത്താനം

ഈസ്റ്റർ സ്പെക്ഷ്യൽ “നാടൻ താറാവ് മപ്പാസ്” ✍ റീന നൈനാൻ വാകത്താനം

റീന നൈനാൻ വാകത്താനം

“നാടൻ താറാവ് മപ്പാസ്”

ഇന്നു ഞാൻ പരിചയപ്പെടുത്തുന്നത് എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമായ നാടൻ താറാവ് മപ്പാസ് ആണ്. അത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം

ആവശ്യമായ ചേരുവകൾ

——————————————–

താറാവ് – 1kg (വിന്നാഗിരിയും ഉപ്പും ചേർത്ത് വ്രത്തിയായി കഴുകിയത് )
തേങ്ങായുടെ ഒന്നാം പാൽ – 1 കപ്പ്
തേങ്ങായുടെ രണ്ടാം പാൽ – 3 കപ്പ്
വെളിച്ചെണ്ണ – 2 ടീസ്പൂൺ
കടുക് – കാൽ ടീസ്പൂൻ
ചുമന്നുള്ളി – 4 എണ്ണം
ഇഞ്ചി – ഒരു ഇടത്തരം കക്ഷണം
വെളുത്തുള്ളി – 15 അല്ലി
പച്ചമുളക് – 7 എണ്ണം
സവാള – 3 എണ്ണം
ഉപ്പ് – പാകത്തിന്
ഗ്രാംപൂ , പട്ട , തക്കോലം, ജീരികം , ഏലക്കായ – ഇവ എല്ലാം കൂടി 2 ടീസ്പൂൺ

മുളകുപൊടി – അര ടീസ്പൂൺ
മഞ്ഞൾപൊടി – ഒരു ടീസ്പൂൺ
മല്ലിപൊടി – 3 ടേബിൾ സ്പൂൺ
ഗരംമസാല – 1 ടീസ്പൂൺ
തക്കാളി – 2 എണ്ണം
കശുവണ്ടി – 6 എണ്ണം
വറ്റൽമുളക് – 2 എണ്ണം
കറിവേപ്പില – ആവശ്യത്തിന്

ചുവടു കട്ടിയുള്ള ഒരു ഉരുളിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഗ്രാംപൂ , തക്കോലം , പെരുംജീരകം , പട്ട , ഏലയ്ക്ക ഇവ അതിലേക്ക് ഇട്ട് വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി , ഇഞ്ചി , കറിവേപ്പില , പച്ചമുളക് , ഉപ്പ് ഇവ ഓരോന്നായി ചേർത്ത് വഴറ്റുക. വഴന്നു കഴിഞ്ഞ് അതിലേക്ക് മഞ്ഞൾ പൊടി , മല്ലിപൊടി , കുരുമുളകു പൊടി ഇവ ചേർത്ത് തീ കുറച്ചു വച്ച് വഴറ്റുക. ഇതിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന താറാവുകഷ്ണങ്ങൾ ഇട്ടുകൊടുത്ത് മസാല പിടിക്കുന്നതുവരെ വഴറ്റുക. ഇതിലേക്ക് 3 കപ്പ് രണ്ടാം പാൽ ഒഴിച്ചു കൊടുത്ത് ഇളക്കി മൂടിവെച്ച് നന്നായി വേവിക്കുക (താറാവിറച്ചിക്ക് വേവ് കൂടുതൽ ആണ് ). വെന്തുവരുന്ന കറിയിലേക്ക് തക്കാളിയും അണ്ടിപരിപ്പും നന്നായി അരച്ചെടുത്ത് ചേർക്കുക. അടിക്കു പിടിക്കാതെ ഇളക്കി ഗരം മസാല കൂടി ചേർത്ത് കൊടുക്കുക. തിളച്ചു കഴിഞ്ഞ് ഒന്നാം പാൽ ചേർത്ത് ഇളക്കി ആവി വന്നു കഴിഞ്ഞ് തീ ഓഫ് ചെയ്ത് വാങ്ങി മാറ്റിവെക്കുക.

കടുക് വറുത്തതിനു ശേഷം വറ്റൽമുളക്, ഉള്ളി, കറിവേപ്പില, പച്ചമുളക് രണ്ട് എണ്ണം നടുവെ പിളർന്നത് എന്നിവ ചേർത്ത് മൂപ്പിക്കുക. തീ ഓഫ് ചെയ്ത് അര ടീസ്പൂൺ മുളകുപൊടി കൂടി ചേർത്ത് പെട്ടെന്നു തന്നെ കറിയിലേക്ക് ഒഴിക്കുക അല്പം കഴിഞ്ഞ് ഇളക്കി യോജിപ്പിക്കുക.


നാടൻ താറാവ് മപ്പാസ് റെഡിയായി.

അപ്പം, ചപ്പാത്തി, പത്തിരി, ഇടിയപ്പം തുടങ്ങിയവയുടെ കൂടെ ചേർത്ത് കഴിക്കാവുന്ന ഈ അടിപൊളി നാടൻ താറാവ് മപ്പാസ് ഉണ്ടാക്കി നോക്കുവാൻ മറക്കല്ലേ. പ്രത്യേകിച്ചും ഈസ്റ്റർ വിഭവമായി തയ്യാറാക്കി നോക്കുമല്ലൊ.

“എല്ലാവർക്കും ഇസ്റ്റർ ആശംസകൾ “

തയ്യാറാക്കിയത്: ✍റീന നൈനാൻ വാകത്താനം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments