Wednesday, January 15, 2025
HomeUS Newsട്രിനിറ്റി മാർത്തോമാ ഇടവക സുവർണ്ണ ജൂബിലി- റവ.ജോൺ ജോർജ്ജ് പ്രസംഗിക്കുന്നു - ജനുവരി 26 ന്

ട്രിനിറ്റി മാർത്തോമാ ഇടവക സുവർണ്ണ ജൂബിലി- റവ.ജോൺ ജോർജ്ജ് പ്രസംഗിക്കുന്നു – ജനുവരി 26 ന്

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയിൽ കഴിഞ്ഞ 50 വർഷങ്ങൾ ശുശ്രൂഷ ചെയ്ത വൈദികരെ പങ്കെടുപ്പിച്ച്‌ കൊണ്ട് നടത്തുന്ന “പിന്നിട്ട വഴികളിൽ നയിച്ചവരോടൊപ്പം” ധ്യാനയോഗ പരമ്പരയുടെ അഞ്ചാം ഭാഗം ജനുവരി 26 നു വെള്ളിയാഴ്ച സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും.

വെള്ളിയാഴ്‌ച്ച വൈകുന്നേരം 7.30 നു നടത്തപെടുന്ന ധ്യാനയോഗത്തിൽ ഇടവകയുടെ മുൻ യൂത്ത് ചാപ്ലയിൻ റവ.ജോൺ ജോർജ്‌ അച്ചനോടൊപ്പം റീന കൊച്ചമ്മയും ദൈവവചന പ്രഘോഷണം നടത്തും. 2002 മുതൽ 2005 വരെ ട്രിനിറ്റി ഇടവക യൂത്ത് ചാപ്ലൈനായിരുന്ന അച്ചൻ ഇപ്പോൾ സെക്കന്തരാബാദ് ബെഥേൽ മാർത്തോമാ ഇടവക വികാരിയും റീന കൊച്ചമ്മ മാർത്തോമ്മ സെന്റ് തോമസ് സ്കൂൾ പ്രിൻസിപ്പാൾ കറസ്‌പോണ്ടിങ് മാനേജർ തുടങ്ങിയ നിലകളിൽ സ്തുത്യർഹ സേവനമനുഷ്ഠിക്കുന്നു. റീന കൊച്ചമ്മ മികച്ച ഒരു ഫാമിലി കൗൺസിലർ കൂടിയാണ്

ഓരോ മാസവും ക്രമീകരിച്ചിരിക്കുന്ന യോഗങ്ങൾക്കു ഇടവകയിലെ പ്രാർത്ഥന ഗ്രൂപ്പുകൾ നേതൃത്വം നൽകി വരുന്നു. ഇടവകയിലെ യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഈ മീറ്റിംഗിൽ യൂത്ത് ഫെല്ലോഷിപ്പ്, യങ് ഫാമിലി ഫെലോഷിപ്പിനോടൊപ്പം മിസ്സോറി സിറ്റി സ്റ്റാഫ്‌ഫോർഡ് പ്രാർത്ഥന ഗ്രൂപ്പും നേതൃത്വം നൽകും.

കഴിഞ്ഞ ധ്യാന യോഗങ്ങളിൽ റവ ഡോ ടി.ജെ തോമസ്, റവ.എം.ജെ തോമസ് കുട്ടി, റവ.ടി.വി.ജോർജ്, റവ ഈപ്പൻ ചെറിയാൻ എന്നിവർ ദൈവവചന പ്രഘോഷണം നൽകി.

ജൂബിലി മീഡിയ കമ്മിറ്റിക്കുവേണ്ടി മീഡിയ കൺവീനർ എം.ടി.മത്തായി അറിയിച്ചതാണിത്‌.

Zoom log in:

Meeting ID: 440 320 308
Passcode: 2222

കൂടുതൽ വിവരങ്ങൾക്ക്:

റവ. സാം കെ ഈശോ (വികാരി) = 832 898 8699
റവ. ജീവൻ ജോൺ (അസി വികാരി) – 713 408 7394
ഷാജൻ ജോർജ് (ജനറൽ കൺവീനർ) – 832 452 4195
തോമസ് മാത്യു ( ജീമോൻ – കോ കൺവീനർ) – 832 873 0023
ജോജി സാം ജേക്കബ് (പ്രോഗ്രാം കൺവീനർ) – 713 894 7542
മഗേഷ് മാത്യു (മിസ്സോറി സിറ്റി കമ്മിറ്റി അംഗം) – 832 359 5702

റിപ്പോർട്ട്: ജീമോൻ റാന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments