Sunday, December 22, 2024
HomeUncategorizedജി ആൻഡ് ജി ഫിനാൻസ് നിക്ഷേപ തട്ടിപ്പ് : പ്രതിഷേധ സംഗമം നടന്നു

ജി ആൻഡ് ജി ഫിനാൻസ് നിക്ഷേപ തട്ടിപ്പ് : പ്രതിഷേധ സംഗമം നടന്നു

പത്തനംതിട്ട–പുല്ലാട് : ജി ആൻഡ് ജി ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ സ്ഥാപന ഉടമകളെ അറസ്റ്റ് ചെയ്ത് നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ബിജെപിയുടെയും പുല്ലാട് പൗരസമിതിയുടെയും നേതൃത്വത്തിൽ പുല്ലാട് ജങ്ഷനിൽ പ്രതിഷേധ സംഗമം നടന്നു.

പി സി ജോർജ് സംഗമം ഉദ്ഘാടനം ചെയ്തു ജനങ്ങളെ കൊള്ളയടിക്കുന്നതിന് ഭരണാധികാരികളും കൂട്ട് നിൽക്കുന്നതിന്റെ ഉദാഹരണമാണ് ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പിൽ കാണുന്നതെന്ന് പി സി ജോർജ് പറഞ്ഞു.ഇവിടുത്തെ എഡിജിപിയും റിട്ട. എസ്പിയും ഈ കൊള്ളയ്ക്ക് കൂട്ട് നിൽക്കുകയാണെന്നും പി സി ജോർജ് ആരോപിച്ചു.

വിടെ ജനകീയ വികാരമാണ് ഉയരേണ്ടത്. ഇവിടെ എൽഡിഎഫും യുഡിഎഫും ഒന്നിച്ചാണ് ജനങ്ങളെ കൊള്ളയടിക്കുന്നത്. ജനങ്ങളെ കൊള്ളയടിക്കുന്നവരെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരാൻ രാഷ്ട്രീയം മറന്ന് ജനകീയ കൂട്ടായ്മ ഉണ്ടാകണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു

ബിജെപി മണ്ഡലം പ്രസിഡന്റ് സിനു എസ് പണിക്കർ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ , ജനകീയ സമരസമിതി ഭാരവാഹികളായ എബി തോമസ്, സജി കുഴവോം മണ്ണിൽ, അനിൽകുമാർ, ഫാ. ഈപ്പൻ വർഗീസ്, കെ.എൻ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു

RELATED ARTICLES

Most Popular

Recent Comments