Tuesday, December 3, 2024
Homeസ്പെഷ്യൽഗോവർദ്ധൻ പൂജ (ലഘു വിവരണം) ✍ജിഷ ദിലീപ് ഡൽഹി

ഗോവർദ്ധൻ പൂജ (ലഘു വിവരണം) ✍ജിഷ ദിലീപ് ഡൽഹി

ജിഷ ദിലീപ് ഡൽഹി

അന്നകൂട്ട് പൂജ എന്നറിയപ്പെടുന്ന ഗോവർദ്ധൻ പൂജ ഭഗവാൻ കൃഷ്ണൻ ഇന്ദ്ര ദേവനെ പരാജയപ്പെടുത്തിയതിനെ സൂചിപ്പിക്കുന്നതാണ്. ദീപാവലിയുടെ അടുത്ത ദിവസം ആഘോഷിക്കുന്ന ഗോവർദ്ധൻ പൂജ ഗോവർദ്ധൻ പർവ്വതത്തെയും, പശുവിനെയും ആരാധിക്കുന്നതിലൂടെ കൃഷ്ണഭഗവാന്റെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.

ഹൈന്ദവ പുരാണമനുസരിച്ച് ഗോവർദ്ധൻ പർവ്വതം ബാൽ കൃഷ്ണൻ തന്റെ ചെറുവിരലിൽ ഉയർത്തുകയും ദേവേന്ദ്രന്റെ ക്രോധത്തിൽ നിന്നും ആളുകളുടെയും കന്നുകാലികളുടെയും ജീവൻ രക്ഷിച്ച സംഭവത്തെ ഓർമ്മപ്പെടുത്തുന്ന ഒരു പ്രധാന ഹിന്ദു ഉത്സവമാണിത്.

ഗോകുല നിവാസികൾ വിളകൾക്ക് അനുകൂലമായ കാലാവസ്ഥ ലഭിക്കുന്നതിനായി പ്രാർത്ഥനകളും യാഗങ്ങളും അർപ്പിച്ചുകൊണ്ട് ഇന്ദ്രനെ ആരാധിച്ചിരുന്നു. ഒരു വർഷം ഈ ആചാരം നിർത്താൻ ഭഗവാൻ അവരെ ബോധ്യപ്പെടുത്തുകയും യഥാർത്ഥ ഭക്തിയോടെ ഗോവർദ്ധൻ കുന്നിനെ ആരാധിക്കാൻ പറയുകയുമുണ്ടായി. വിഭവങ്ങൾ നൽകുന്നത് പർവതമാണെന്നും ഇന്ദ്ര നല്ലെന്നുമായിരുന്നു കാരണം. ഇതിൽ രോഷാകുനായ ഇന്ദ്രൻ ആ ഗ്രാമത്തെ വെള്ളത്തിലാക്കാൻ കനത്ത മഴ പെയ്യിച്ചു. ആ സമയം ഭഗവാൻ തന്റെ ചെറുവിരൽ കൊണ്ട് ഗോവർദ്ധൻ പർവതം ഉയർത്തുകയും അതിനടിയിൽ അഭയം പ്രാപിക്കാൻ ഗ്രാമവാസികളോട് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ഗ്രാമവാസികളെയും അവരുടെ കന്നുകാലികളെയും സംരക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. തുടർന്ന് തന്റെ മേൽക്കോയ്മ അംഗീകരിക്കാൻ ഇന്ദ്രനോട് ഭഗവാൻ ഗോവർദ്ധന്ധാരി എന്ന പദവി സ്വീകരിച്ചുകൊണ്ട് ആവശ്യപ്പെട്ടു. തന്റെ തെറ്റ് മനസ്സിലാക്കിയ ഇന്ദ്രൻ ഭഗവാനോട് മാപ്പ് ചോദിക്കുകയും ചെയ്തു. അന്നുമുതൽ പ്രകൃതി ഔദാര്യത്തിന് നന്ദി പ്രകടിപ്പിക്കുന്നതിനും ഭഗവാൻ കൃഷ്ണന്റെ ഉപദേശങ്ങൾ ബഹുമാനിക്കുന്നതിനു മായി ഗോവർദ്ധൻ പൂജ ആഘോഷിക്കപ്പെടാൻ തുടങ്ങി.

ജീവിതത്തിന്റെ ഉയർച്ച താഴ്ചകളിൽ ദൈവത്താൽ സംരക്ഷിക്കുമെന്ന ഭക്തിയുടെയും വിശ്വാസത്തിന്റെയും ബന്ധത്തിലർപ്പിക്കുന്ന ദിനമാണിത്. അന്നകൂട്ട് (ഭക്ഷണത്തിന്റെ പർവ്വതമെന്ന് വിവർത്തനം) എന്നറിയപ്പെടുന്ന ഈ ഉത്സവ ദിനത്തിൽ ഭക്തർ 56 വിഭവങ്ങൾ ഉണ്ടാക്കുകയും പിന്നീട് ഈ ചാപ്പൻ ഭോഗ് കൃഷ്ണന് പ്രസാദമായി സമർപ്പിക്കുകയും ചെയ്യുന്നു.

മഥുരയിൽ ഭഗവാനെ ഈ ദിനത്തിൽ പുതുവസ്ത്രം ധരിപ്പിക്കുകയും, മനോഹരമായ ആഭരണങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്യുന്നു. കൂടാതെ ഭഗവാനെ പ്രസാദിപ്പിക്കാൻ നീലക്കല്ല്, മാണിക്യം, വിലയേറിയ കല്ലുകൾ എന്നിവകൂടി ഭക്തർ സമർപ്പിക്കുന്നു.

മഹാരാഷ്ട്രയിലെ ചില പ്രദേശങ്ങളിലും രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളിലും ഈ ദിവസം ബലിപദ്വ അല്ലെങ്കിൽ ബലി പ്രതിബദയായി ആഘോഷിക്കുന്നു. (മഹാവിഷ്ണു തന്റെ വാമനാവതാരത്തിൽ ഭൂമിയിൽ പ്രത്യക്ഷപ്പെട്ട് അസുര രാജാവായ ബാലിയെ നരകത്തിലേക്കോ പാതാളത്തിലേക്കോ തള്ളിയെന്നാണ് വിശ്വാസം).

ഗോവർദ്ധൻ പൂജാദിനം അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ഗോവർദ്ധകത്തിന്റെ ചിഹ്നം തയ്യാറാക്കി ഹൽദി, കുങ്കുമം, അക്ഷത് സമർപ്പിക്കുന്നു. വിഗ്രഹത്തിന്റെ വരയിൽ പൂക്കളർപ്പിക്കുന്നു. പിന്നീട് അന്നകൂട്ട് സമർപ്പിച്ച് ഗോപൂജ നടത്തുകയും, പരിക്രമവും (അനുഗ്രഹം നേടാനായി ഭക്തർ കുന്നിന് ചുറ്റും നഗ്നപാദ രായി നടക്കുന്നത്), ഭഗവാൻ കൃഷ്ണന് ആരതിയും നടത്തുന്നതാണ് പൂജാ ആചാരങ്ങൾ. കൂടാതെ ശ്രീകൃഷ്ണ ഭഗവാനെ സ്മരിച്ചുകൊണ്ട് ഭക്തിഗാനങ്ങൾ ആലപിക്കുകയും ചെയ്യുന്നു.

ഗോവർദ്ധൻ പൂജയിലൂടെ ദൈവികമായ അനുഗ്രഹവും, നിഷേധാത്മക ശക്തികളിൽ നിന്നുമുള്ള സംരക്ഷണവും ലഭിക്കുമെന്നാണ് വിശ്വാസം. ഏവർക്കും ഗോവർദ്ധ പൂജ ആശംസകൾ🙏

ജിഷ ദിലീപ് ഡൽഹി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments