പ്രിയ സൗഹൃദങ്ങളേ ഈ ഗാനം മറക്കുമോ എന്ന ഗാനപരമ്പരയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
1983 ൽ നിർമ്മിച്ച ‘കാറ്റത്തെ കിളിക്കൂട് ‘ എന്നപടത്തിലെ ‘ഗോപികേ നിൻവിരൽ തുമ്പുരുമ്മി..’ എന്ന ഗാനമാണ് ഇന്ന് നമ്മൾ കേൾക്കുന്നത്. കാവാലം നാരായണപ്പണിക്കരുടെ വരികൾക്ക് ജോൺസൺ മാഷിന്റെസംഗീതം. വൃന്ദാവനസാരംഗ രാഗത്തിൽ ചിട്ടപ്പെടുത്തിയഗാനം എസ് ജാനകിയാണ്പാടിയിരിക്കുന്നത്.
മലയാള സാഹിത്യത്തിൽ സുവർണ്ണ കാലഘട്ടമൊരുക്കിയ മഹാരഥന്മാർ ഒന്നിച്ചു വാണ കാലം നമുക്ക് സമ്മാനിച്ചത് സംഗീതത്തിന്റെ ഒരു പൂക്കാലം തന്നെയായിരുന്നു. പാട്ടിന്റെ വരികളിൽ ഈ പൂക്കാലം നമുക്ക് കാണാം. വരികളിലേക്ക് ഒന്ന് നോക്കൂ..
ഗോപികേ നിൻ വിരൽ തുമ്പുരുമ്മി വിതുമ്പി
വീണയോ ഹൃദയമോ തേനഞ്ചി തേങ്ങി
(ഗോപികേ…)
ആവണിത്തെന്നലിൻ ആടുമൂഞ്ഞാലിൽ
അക്കരെ ഇക്കരെ എത്ര മോഹങ്ങൾ
കൈനീട്ടി പൂവണിക്കൊമ്പിൻ തുഞ്ചമാട്ടി
വർണ്ണവും ഗന്ധവും അലിയും തേനരുവിയിൽ
ആനന്ദം ഉന്മാദം……..
(ഗോപികേ…)
എൻ മനം പൂർണ്ണമാം പാനഭാജനമായ്
തുമ്പി നീ ചുറ്റിനും തുള്ളിയിളകുമ്പോൾ
കാതിൽ നീ ലോലമായ് മൂളും മന്ത്രം കേട്ടു
നിത്യമാം നീലിമ മനസ്സിൻ രതിയുടെ
മേഘങ്ങൾ സ്വപ്‌നങ്ങൾ….
(ഗോപികേ…)
വരികളുടെ സൗന്ദര്യം കണ്ടില്ലേ. ഇത് ഒരു കാലഘട്ടത്തിന്റെ പുണ്യമാണ്. ഒന്നിനൊന്ന് മെച്ചപ്പെട്ട എഴുത്തുകാർ. വരികളാണോ സംഗീതമാണോ മേന്മയേറിയത് എന്ന് വിസ്മയം സൃഷ്ടിച്ചുകൊണ്ട് കട്ടക്ക്കട്ട നിൽക്കുന്ന ദേവരാജൻമാഷ്, ജോൺസൺ തുടങ്ങിയവരുടെ ഈണങ്ങൾ..
ഇനിയൊരു പൂക്കാലം ഇത് പോലെ വരുമോ…?
നമുക്ക് ആശിക്കാം അല്ലേ..
സംഗീതമാണോ സാഹിത്യമാണോ മുന്നിൽഎന്ന് നമുക്കൊന്ന് കേൾക്കാം നമ്മുടെ ജോൺസൺ മാഷിന്റെ വൃന്ദാവനസാരംഗം.
ജാനകിയമ്മയുടെ ആലാപനം കേട്ടുവല്ലോ.. തീർത്തും വൃന്ദാവനസംഗീതം തന്നെയല്ലേ.. സംഗീതത്തിന്റെ ഒരു തേനല്ലി ഇവിടെ വെക്കുന്നു എന്റെ പ്രിയപ്പെട്ടവർക്കായി.
നിങ്ങളുടെ ഇഷ്ടഗാനങ്ങളുമായി അടുത്ത ആഴ്ച്ച വീണ്ടുംവരാം ♥️
സ്നേഹപൂർവ്വം
Good
Super
Super
സൂപ്പർ
നല്ല അവതരണം..