Friday, December 27, 2024
Homeനാട്ടുവാർത്തവന്യജീവികളുടെ ആക്രമണത്തിൽ നിന്ന് മനുഷ്യൻ്റെ ജീവനും സ്വത്തും സംരക്ഷിക്കുക*

വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് മനുഷ്യൻ്റെ ജീവനും സ്വത്തും സംരക്ഷിക്കുക*

വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് മനുഷ്യൻ്റെ ജീവനും സ്വത്തും സംരക്ഷിക്കുക

പത്തനംതിട്ട:കേരളാ കൗൺസിൽ ഓഫ് ചർച്ച്സ്, കറൻ്റ് അഫേഴ്സ് കമ്മീഷൻ്റെ നേതൃത്വത്തിലും തണ്ണിത്തോട് സോണിൻ്റെ സഹകരണത്തിലും വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് മനുഷ്യൻ്റെ ജീവനും സ്വത്തും സംരക്ഷിക്കുക,വനനിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കുക  എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 2024 ഏപ്രിൽ 11 ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ തണ്ണിത്തോട് ജംഗ്ഷനിൽ ഏകദിന ഉപവാസം സംഘടിപ്പിക്കുന്നു.

കെ.സി.സി പ്രസിഡൻ്റ് അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ മലങ്കര കത്തോലിക്കാ സഭാ പത്തനംതിട്ട രൂപതാധിപൻ അഭി. ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്താ ഏകദിന ഉപവാസം ഉദ്ഘടാനം ചെയ്യും.
കെ.സി.സി മുൻ പ്രസിഡൻ്റ് അഭി. ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ, മാർത്തോമ്മാ സഭാ അടൂർ ഭദ്രാസനാധിപൻ അഭി. മാത്യൂസ് മാർ സെറാഫീം എപ്പിസ്കോപ്പാ, മലങ്കര സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ , കെ.സി.സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

അഭി. കുറിയാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പോലീത്താ  സമാപന സന്ദേശം നൽകും. ബിലിവേഴ്സ് ഈസ്റ്റൻ ചർച്ച് ബിഷപ്പ് അഭി. മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പാ മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. വിവിധ സഭകളിലെ ബഹുമാനപ്പെട്ട വൈദീകർ, കെ സി സി ഭാരവഹികൾ ,പ്രദേശ വാസികൾ മുതലായവർ ഉപവാസത്തിൽ പങ്കെടുക്കുമെന്ന് കെസിസി കറണ്ട് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ജോജി പി തോമസ്, തണ്ണിത്തോട് സോൺ സെക്രട്ടറി അനീഷ് തോമസ്, പ്രോഗ്രാം കോ ഓർഡിനേറ്റർ നിതിൻ മണക്കാട്ടുമണ്ണിൽ എന്നിവർ അറിയിച്ചു0

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments