Thursday, December 26, 2024
Homeനാട്ടുവാർത്തതെരഞ്ഞെടുപ്പ് ചൂർണ്ണം 

തെരഞ്ഞെടുപ്പ് ചൂർണ്ണം 

കോട്ടയ്ക്കൽ.–തിരഞ്ഞെടുപ്പ് കാലത്ത് നാടുനീളെ പ്രസംഗിച്ചും പ്രവർത്തിച്ചും നടക്കുന്ന സ്ഥാനാർഥികളുടെ ശബ്ദം പോയാൽ എന്തുചെയ്യും? അതിനൊരു പ്രതിവിധിയുണ്ട് കോട്ടയ്ക്കലിൽ. 5 ചൂർണങ്ങൾ സമംചേർത്ത് ആയുർവേദ ഡോക്ടറായിരുന്ന ആലത്തൂർ നമ്പി തയാറാക്കിയ ഔഷധം 40 വർഷമായി സേവിക്കുന്നുണ്ട് സംസ്ഥാനത്തെ ചില
യുഡിഎഫ് സ്ഥാനാർഥികൾ.

40 വർഷം മുൻപ് മഞ്ചേരി ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ച ഇബ്രാഹിം സുലൈമാൻ സേട്ടിനുവേണ്ടിയാണ് നമ്പി ആദ്യമായി മരുന്ന് തയാറാക്കിയത്. അദ്ദേഹത്തിന്റെ മരണശേഷം കോട്ടയ്ക്കലിലെ കോൺഗ്രസ് പ്രവർത്തകർ മരുന്നു ശേഖരിച്ച് നേരിട്ടോ കുറിയർ വഴിയോ സ്ഥാനാർഥികൾക്കു സൗജന്യമായി
എത്തിച്ചുകൊടുക്കുന്നതായി ഐഎൻടിയുസി സംസ്ഥാന സമിതി അംഗം പി.ഗോപീകൃഷ്ണൻ പറയുന്നു. ആര്യാടൻ മുഹമ്മദ്, എം.വി.രാഘവൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.വി.തോമസ്, സാവിത്രി ലക്ഷ്മണൻ, സേവ്യർ അറക്കൽ, ജോർജ് ഈഡൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, വി.എസ്.വിജയരാഘവൻ, എൻ.കെ.പ്രേമചന്ദ്രൻ തുടങ്ങി ഒട്ടേറെ പേർ മരുന്നിന്റെ ഗുണഫലം അനുഭവിച്ചറിഞ്ഞവരാണ്.
പാർലമെന്റ്, നിയമസഭ, തദ്ദേശഭരണ തിരഞ്ഞെടുപ്പ് സമയങ്ങളിലെല്ലാം സ്ഥാനാർഥികൾ “ചൂർണസേവ” നടത്തി ആരോഗ്യം സംരക്ഷിച്ചു. ജില്ലയിൽ ഏറെക്കാലം കോൺഗ്രസിന്റെ സാരഥിയായിരുന്ന യു.കെ.ഭാസി വഴിയാണ് ശബ്ദതടസ്സത്തിനുള്ള മരുന്നിന്റെ കാര്യം പല സ്ഥാനാർഥികളും അറിഞ്ഞത്.
ഇത്തവണ ചൂർണം അടുത്ത ആഴ്ച മുതൽ വിതരണം ചെയ്യാനാണ് തീരുമാനം.
— – – – – – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments