കോട്ടയ്ക്കൽ.—ആര്യവൈദ്യശാല വിശ്വംഭര ക്ഷേത്രോത്സവത്തിന്റെ ഭാഗമായി മീനാക്ഷി ശ്രീനിവാസൻ ഭരതനാട്യം അവതരിപ്പിച്ചു. ജയശ്രീ രാമനാഥൻ നട്ടുവാംഗത്തിലും കനിയാൽ ഹരിപ്രസാദ് വായ്പാട്ടിലും വി. വേദകൃഷ്ണ റാം മൃദംഗത്തിലും ഈശ്വർ രാമകൃഷ്ണൻ വയലിനിലും പക്കമേളമാരുക്കി. നീലേശ്വരം സന്തോഷ്കുമാറിന്റെ തായമ്പക, കല്യാണ സൗഗന്ധികം, നരകാസുരവധം കഥകളി എന്നിവയുണ്ടായി. ഇന്നു വൈകിട്ട് 7ന് ചിറക്കൽ നിധീഷിന്റെ തായമ്പക, കലാമണ്ഡലം ഗോപി, സദനം കൃഷ്ണൻകുട്ടി, മാർഗി വിജയകുമാർ തുടങ്ങിയ പ്രമുഖർ അണിനിരക്കുന്ന കുചേലവൃത്തം, ബാലിവിജയം, കിരാതം കഥകളി എന്നിവയുണ്ടാകും.
– – – – – – – –
വിശ്വംഭര ക്ഷേത്രോത്സവം
RELATED ARTICLES