Friday, December 27, 2024
Homeകേരളം23 തദ്ദേശവാർഡിലെ ഉപതെരഞ്ഞെടുപ്പ്‌ 22ന്‌.

23 തദ്ദേശവാർഡിലെ ഉപതെരഞ്ഞെടുപ്പ്‌ 22ന്‌.

തിരുവനന്തപുരം കോർപറേഷനിലെ വെള്ളാർ ഉൾപ്പെടെ സംസ്ഥാനത്തെ 23 തദ്ദേശവാർഡിലെ ഉപതെരഞ്ഞെടുപ്പ്‌ വ്യാഴാഴ്‌ച നടക്കും. വോട്ടെണ്ണൽ വെള്ളിയാഴ്‌ചയാണ്‌. 23 വാർഡിലായി 32,512 വോട്ടർമാരുണ്ട്. 15,298 പുരുഷന്മാരും 17,214 സ്ത്രീകളും.

തെരഞ്ഞെടുപ്പു നടക്കുന്ന വാർഡുകൾ (ബ്രാക്കറ്റിൽ വാർഡ്‌ നമ്പർ).

തിരുവനന്തപുരം: കോർപറേഷനിലെ വെള്ളാർ (64), ഒറ്റശേഖരമംഗലം കുന്നനാട് (13), പൂവച്ചൽ കോവിൽവിള (ആറ്‌), പഴയകുന്നുമ്മേൽ അടയമൺ (എട്ട്‌), കൊല്ലം: ചടയമംഗലം കുരിയോട് (10), പത്തനംതിട്ട: നാരങ്ങാനം കടമ്മനിട്ട (ഒമ്പത്‌), ആലപ്പുഴ: വെളിയനാട് കിടങ്ങറ ബസാർ തെക്ക് (എട്ട്‌), ഇടുക്കി: മൂന്നാർ മൂലക്കട (11), നടയാർ (18), എറണാകുളം: എടവനക്കാട് നേതാജി (11), നെടുമ്പാശേരി കൽപ്പക നഗർ (14), തൃശൂർ: മുല്ലശേരി പതിയാർകുളങ്ങര (ഏഴ്‌), പാലക്കാട്: ചിറ്റൂർ തത്തമംഗലം നഗരസഭയിലെ മുതുകാട് (ആറ്‌), പൂക്കോട്ടുകാവ് പൂക്കോട്ടുകാവ് നോർത്ത് (എട്ട്‌), എരുത്തേമ്പതി പിടാരിമേട് (14), തിരുവേഗപ്പുറ നരിപ്പറമ്പ് (16), മലപ്പുറം: കോട്ടക്കൽ നഗരസഭയിലെ ചുണ്ട (രണ്ട്‌), ഈസ്റ്റ് വില്ലൂർ (14), മക്കരപ്പറമ്പ് കാച്ചിനിക്കാട് കിഴക്ക് (രണ്ട്‌), കണ്ണൂർ: മുഴപ്പിലങ്ങാട് മമ്മാക്കുന്ന് (അഞ്ച്‌), രാമന്തളി പാലക്കോട് സെൻട്രൽ (ഒമ്പത്‌), മട്ടന്നൂർ നഗരസഭയിലെ ടൗൺ (29), മാടായി മുട്ടം ഇട്ടപ്പുറം (20).

RELATED ARTICLES

Most Popular

Recent Comments