കീബോർഡ് വായിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞ് വീണു മരിച്ചു. തകഴി വിരുപ്പാലതൈപ്പറമ്പിൽ എഡ്വിൻ ലിജോ (16) ആണ് മരിച്ചത്.
വിരുപ്പാല സെൻ്റ് ജൂഡ്പള്ളിയിൽ
ക്വയർ പരിശീലനത്തിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പച്ച ലൂർദ്ദ് മാതഎച്ച്.എസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് എഡ്വിൻ ലിജോ.