Thursday, May 14, 2026
Homeകേരളംകോന്നി ടൂറിസം കേന്ദ്രം പ്രവര്‍ത്തിക്കുന്നത് നിബന്ധനകള്‍ പാലിക്കാതെ : റോബിന്‍ പീറ്റര്‍

കോന്നി ടൂറിസം കേന്ദ്രം പ്രവര്‍ത്തിക്കുന്നത് നിബന്ധനകള്‍ പാലിക്കാതെ : റോബിന്‍ പീറ്റര്‍

ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലു വയസ്സുകാരൻ മരിച്ച സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ഡി സി സി വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ റോബിന്‍ പീറ്റര്‍ പറഞ്ഞു .

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ വരുമാനത്തില്‍ ഒരു ഭാഗം ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ക്ക് നീക്കി വെക്കണം എന്നായിരുന്നു നിബന്ധന .ഈ നിബന്ധനകള്‍ ഒന്നും പാലിക്കാതെ ആണ് ഇപ്പോള്‍ കോന്നി ഇക്കോ ടൂറിസം കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

ഗുരുതരമായ അലംഭാവം ആണ് കുട്ടിമരിക്കാന്‍ കാരണം.യാതൊരു സുരക്ഷാ കാര്യവും ഇവിടെ ഇല്ല . കോൺക്രീറ്റ് തൂൺ ഇളകി നിന്നിട്ടും അത് സുരക്ഷിതമായി നിലനിര്‍ത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കഴിഞ്ഞില്ല . ഇത്തരം ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ ഇരിക്കാന്‍ കര്‍ശന നടപടികള്‍ ഉണ്ടാകണം എന്നും റോബിന്‍ പീറ്റര്‍ പറഞ്ഞു .സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണം എന്നും റോബിന്‍ പീറ്റര്‍ ആവശ്യപ്പെട്ടു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com