കോഴിക്കോട്: പേരാമ്ബ്ര കടിയങ്ങാട് ടൗണില്‍ എംഡിഎംഎ വാങ്ങാൻ എത്തിയ കുറ്റ്യാടി സ്വദേശികളായ യുവാക്കള്‍ പിടിയില്‍.കുറ്റ്യാടി സ്വദേശികളായ തൂവോട്ട് പൊയില്‍ അജ്നാസ്(33)മീത്തലെ നരിക്കോട്ടുകണ്ടി അൻസാർ(38) തുടങ്ങിയവരെയാണ് പേരാമ്ബ്ര പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്നും 2 ഗ്രാം എംഡിഎംഎയും പോലീസ് പിടിച്ചെടുത്തു. കുറ്റ്യാടിയിലെ ലഹരി വില്പന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നു പോലീസ് പറഞ്ഞു. കടിയങ്ങാട്ടെ ലഹരി വില്‍പ്പനക്കാരനില്‍ നിന്നും ലഹരിവസ്തു വാങ്ങാൻ പണം അയച്ചു കാത്ത് നില്‍ക്കുമ്ബോള്‍ നാട്ടുകാർക്കു സംശയം തോന്നി പോലീസില്‍ വിവരമറിക്കുകയായിരുന്നു.
പേരാമ്ബ്ര പോലീസ് ഇൻസ്പെക്ടർ പി.ജംഷീദിന്റെ നേതൃത്വത്തില്‍ പോലീസും ഡിവൈഎസ്പിയുടെ കീഴിലുള്ള ഡാൻസഫ് സ്ക്വാഡും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.