ചെറുതോണി: നാല് ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കോഴിക്കോട് പൂവം വയല്ക്കരയില് അറക്കല്‍ അര്ഷന്ദ് ആര്. രവി (23)എന്നയാളെയാണ് പിടികൂടിയത്.
ഇടുക്കി എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ എസ്. ബി. വിജയകുമാറും സംഘവും താന്നിക്കണ്ടം ഭാഗത്ത് നടത്തിയ പട്രോളിങ്ങിലാണ് ഇയാളെ പിടികൂടിയത്. കോളേജ് വിദ്യാർഥികള്‍ക്കിടയില്‍ വ്യാപകമായി കഞ്ചാവ് വിതരണം ചെയ്യുന്ന ആളാണ് പിടിയിലായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പി.റ്റി. സിജു, സിജുമോന്‍ കെ .എന്‍ . അനന്ദു എ, ആകാശ് മോഹന്‍ദാസ്, പി .കെ. ശശി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.