ആതിര സ്വര്‍ണ നിക്ഷേപ പദ്ധതി സ്വർണ നിക്ഷേപത്തിന്‍റെയും സ്വർണവായ്പയുടെയും പേരിലാണ് തട്ടിപ്പ് നടത്തിയത്. അതേസമയം അറസ്റ്റിലായ 4 പ്രതികളെ റിമാന്‍റ് ചെയ്തു. നിരവധി സാധാരണക്കാരായ മനുഷ്യരാണ് ആതിര സ്വര്‍ണ നിക്ഷേപ തട്ടിപ്പിന് ഇരയായത്. സ്വർണ്ണ ചിട്ടിയിടെയും സ്വർണ്ണ പണയത്തിന്‍റെയും പേരിലാണ് തട്ടിപ്പ് നടന്നത്.
പഴയ സ്വർണം നൽകിയാൽ നിശ്ചിത കാലാവധി കഴിയുമ്പോൾ പുതിയ സ്വർണം നൽകുമെന്നായിരുന്നു വാഗ്ദാനം. തട്ടിപ്പ് അറിഞ്ഞ് ഇപ്പോൾ കൂടുതൽ പേർ പരാതിയുമായി എത്തുന്നുണ്ട്. ആതിര ഗോൾഡ് എംഡി ആർ ജെ ആന്റണി, ജോസ്, ജോബി, ജോൺസൺ എന്നിവരെ സെൻട്രൽ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
മുനമ്പം പള്ളിപ്പുറത്ത് പ്രവർത്തിക്കുന്ന സ്ഥാപനം ബാങ്കിൽനിന്ന് വൻതുക വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ആതിര ഗോള്‍ഡിന്‍റെ സ്ഥാപനങ്ങള്‍ കണ്ടു കെട്ടി. ഒരു മുന്നറിയിപ്പുമില്ലാതെ ഓഫീസുകൾ പ്രവർത്തിക്കാതായതോടെയാണ് ആളുകൾ പരാതിയുമായി എത്തിയത്. ഇവരിൽ നിന്ന് വാങ്ങിയ പണം എന്തു ചെയ്തു എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.