എല്ലാവർക്കും നമസ്കാരം
ഇന്ന് ചപ്പാത്തി, പൂരി, പൊറോട്ട, ചോറ് അങ്ങനെ എന്തിന്റെ കൂടെയും വിളമ്പാൻ രുചികരവും വ്യത്യസ്തവും ആയ കോക്കനട്ട് ചിക്കൻ ഫ്രൈ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
കോക്കനട്ട് ചിക്കൻ ഫ്രൈ
ആവശ്യമുള്ള സാധങ്ങൾ
എല്ലില്ലാത്ത ചിക്കൻ-500 ഗ്രാം
ഉപ്പ്-പാകത്തിന്
തൈര്-2ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി-1/2 ടീസ്പൂൺ
ചിക്കൻ മസാല-2 ടീസ്പൂൺ
മുളകുപൊടി-1/2 ടീസ്പൂൺ
കുരുമുളകുപൊടി-1/2 ടീസ്പൂൺ
വെളിച്ചെണ്ണ-5 ടീസ്പൂൺ
ചെറിയ ഉള്ളി-15 എണ്ണം
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്-1 ടീസ്പൂൺ
തേങ്ങ ചിരകിയത്-ഒരു കപ്പ്
ചിക്കൻ മസാല-1/2 ടീസ്പൂൺ
പച്ചമുളക്-4 എണ്ണം
കറിവേപ്പില-2 തണ്ട്
മല്ലിയില, പുതിനയില-കുറച്ച്
ഉണ്ടാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് ഉപ്പ്, തൈര്, മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ചിക്കൻ മസാല എന്നിവ ചേർത്തിളക്കി പതിനഞ്ചു മിനിറ്റ് വയ്ക്കുക.
എണ്ണ ചൂടാക്കി ഉള്ളി നീളത്തിൽ മുറിച്ചത് ചേർത്ത് വഴറ്റി വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റി തേങ്ങ ചേർത്ത് നിറം മാറി വരുമ്പോൾ കറിവേപ്പിലയും മല്ലിയിലയും പുതിനയിലയും ചേർത്ത് വഴറ്റി ചിക്കൻ ചേർത്തിളക്കി അടച്ച് വച്ച് വേവിക്കുക. വെള്ളം ഒട്ടും ചേർക്കരുത്. ഇടയ്ക്കിടെ ഇളക്കണം.
വെന്തു കഴിഞ്ഞാൽ പച്ചമുളകും ചിക്കൻ മസാലയും ചേർത്തിളക്കി അഞ്ചു മിനിറ്റു അടച്ച് വച്ച് പാകം ചെയ്യുക.
ടേസ്റ്റി വെറൈറ്റി കോക്കനട്ട് ചിക്കൻ ഫ്രൈ തയ്യാർ