Saturday, November 16, 2024
Homeപാചകംചേമ്പില കടഞ്ഞത് (ചേമ്പില കൊണ്ടുണ്ടാക്കുന്ന ഒരു കറി) ✍ദീപ നായർ ബാംഗ്ലൂർ

ചേമ്പില കടഞ്ഞത് (ചേമ്പില കൊണ്ടുണ്ടാക്കുന്ന ഒരു കറി) ✍ദീപ നായർ ബാംഗ്ലൂർ

ദീപ നായർ ബാംഗ്ലൂർ

എല്ലാവർക്കും നമസ്കാരം

കർക്കടകം . വർഷത്തിലെ അവസാന മാസം. കോരിച്ചൊരിയുന്ന മഴയുണ്ടാവാറുള്ളh
കർക്കടകത്തിൽ അന്തരീക്ഷ ഊഷ്മാവ് കുറയുന്നതു മൂലം പ്രതിരോധശേഷി കുറയും. ആയതിനാൽ ഭക്ഷണകാര്യത്തിൽ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണം കഴിക്കണമെന്ന് ആയുർവേദം നിഷ്കർഷിക്കുന്നു. അതിൽ പ്രധാനപ്പെട്ടതാണ് മരുന്നുകഞ്ഞിയും പത്തിലക്കറിയും.

പത്തിലക്കറിയിൽ പ്രധാനി ചേമ്പിലയാണ്. മഴക്കാലത്ത് തഴച്ചുവളരുന്ന ചേമ്പിന്റെ തളിരില പോഷകസമ്പുഷ്ടമാണ്. അതിലടങ്ങിയിരിക്കുന്ന അന്നജം ദഹനപ്രക്രിയ എളുപ്പമാക്കുന്നു. നാരുകളുടെ കലവറയാണ്. ബീറ്റാകരോട്ടിൻ, വിറ്റാമിൻ ഇ, കാൽസ്യം ഇവ ധാരാളമടങ്ങിയിട്ടുണ്ട്.

ചേമ്പില കൊണ്ടുണ്ടാക്കുന്ന ഒരു കറി പരിചയപ്പെടാം.

🍁ചേമ്പില കടഞ്ഞത്

ആവശ്യമുള്ള സാധനങ്ങൾ

🍁ചേമ്പിന്റെ ഇളംതണ്ടും ഇലയും-അഞ്ചാറെണ്ണം
🍁ചെറിയ ഉള്ളി-പത്തെണ്ണം
🍁ചീനിമുളക്-അഞ്ചാറെണ്ണം
🍁മഞ്ഞൾപ്പൊടി-കാൽ ടീസ്പൂൺ
🍁മുളകുപൊടി-കാൽ ടീസ്പൂൺ
🍁ഉപ്പ്-പാകത്തിന്
🍁വെള്ളം-അര കപ്പ്
🍁വെളിച്ചെണ്ണ-രണ്ടു ടീസ്പൂൺ

പാകം ചെയ്യുന്ന വിധം

🍁ഇലയും തണ്ടും വൃത്തിയായി കഴുകി, തണ്ടിന്റെ പുറംതൊലി കളഞ്ഞ് പൊടിയായി മുറിച്ചതും തൊലി കളഞ്ഞ് കനം കുറച്ചു നീളത്തിൽ മുറിച്ച ഉള്ളിയും
വെളിച്ചെണ്ണ ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്ത് അടച്ചുവച്ച് ചെറുതീയിൽ വേവിക്കുക.

🍁നന്നായി വെന്തു കഴിഞ്ഞാൽ മത്തു കൊണ്ട് ഉടച്ചെടുക്കുക.

🍁സ്റ്റൗവ് ഓഫ് ചെയ്ത് വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി അടച്ചുവയ്ക്കുക.

🍁കഞ്ഞി, ചോറ് ഇവയുടെ കൂടെ കഴിക്കാൻ പറ്റിയ പോഷകമൂല്യമുള്ള ചേമ്പില കറി തയ്യാർ.

ദീപ നായർ ബാംഗ്ലൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments