Logo Below Image
Tuesday, April 8, 2025
Logo Below Image
Homeസിനിമഅനൂപ് മേനോൻ- ധ്യാൻ ശ്രീനിവാസൻ- ഷീലു എബ്രഹാം എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന മനോജ് പാലോടൻ ചിത്രം;...

അനൂപ് മേനോൻ- ധ്യാൻ ശ്രീനിവാസൻ- ഷീലു എബ്രഹാം എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന മനോജ് പാലോടൻ ചിത്രം; ചിത്രീകരണം പൂർത്തിയായി.

അനൂപ്മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്.

അബാം മൂവിസിൻ്റെ പതിനാലാമത് ചിത്രമാണിത്. തീർത്തും ഹ്യൂമറിന് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ തിരക്കഥ കൃഷ്ണ പൂജപുര എഴുതുന്നു. ഏറെ നാളുകൾക്ക് ശേഷം കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയിൽ എത്തുന്ന ചിത്രമാണെന്ന പ്രത്യേകതയും ഉണ്ട്. ബി.കെ ഹരി നാരായണൻ്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ്കൂടിയായ പ്രകാശ് ഉള്ളേരിയാണ്.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും, അവരെ ചുറ്റിപ്പറ്റിയുമുള്ള ചിത്രത്തിൻ്റെ ലൊക്കേഷൻ എറണാകുളവും പരിസര പ്രദേശങ്ങളുമാണ്. ചിത്രത്തിൽ അസീസ് നെടുമങ്ങാട്, ജോണി ആൻ്റണി, സെന്തിൽ, സജിൻ ചെറുകയിൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഛായാഗ്രഹണം – മഹാദേവൻ തമ്പി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അമീർ കൊച്ചിൻ, എഡിറ്റർ- സിയാൻ ശ്രീകാന്ത്, ലൈൻ പ്രൊഡ്യൂസർ- ടി.എം റഫീക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രജീഷ് പ്രഭാസൻ, കലാസംവിധാനം- അജയ് ജി അമ്പലത്തറ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഗ്രാഷ് പി.ജി, വി.എഫ്.എക്സ്-റോബിൻ അലക്സ്, സ്റ്റിൽസ്- ദേവരാജ്, പി.ആർ.ഒ- പി.ശിവപ്രസാദ്, ഡിസൈൻസ്- മാജിക് മൊമൻ്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ