Tuesday, September 17, 2024
Homeകേരളംപേട്ടയില്‍ രണ്ടുവയസുകാരിയുടെ തിരോധാനം; മൂന്ന് ടീമുകളായി തിരിഞ്ഞ് അന്വേഷണം.

പേട്ടയില്‍ രണ്ടുവയസുകാരിയുടെ തിരോധാനം; മൂന്ന് ടീമുകളായി തിരിഞ്ഞ് അന്വേഷണം.

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ നിന്ന് കാണാതായ ബിഹാര്‍ സ്വദേശികളുടെ രണ്ടുവയസുകാരിടെ തിരോധാനത്തില്‍ മൂന്ന് ടീമുകളായി അന്വേഷണം നടക്കും. തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ ഷാഡോ സംഘത്തെയും അന്വേഷണത്തിന് വിന്യസിച്ചു.

തിരുവനന്തപുരത്തിന് പുറമേ മറ്റ് ജില്ലകളിലും കന്യാകുമാരിയും കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. കുഞ്ഞിനെ തട്ടിക്കൊണ്ടുപോകലാണോയെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്ന് കമ്മിഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.

നിലവില്‍ സിസിടിവികള്‍ പരിശോധിക്കുകയാണ്. കുട്ടിയെ കാണാതായിട്ട് പത്ത് മണിക്കൂര്‍ പിന്നിട്ടു. കുട്ടിയെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാന്‍ പോലീസ് അഭ്യര്‍ത്ഥിച്ചു. 0471 2743 195 എന്ന നമ്പറിലോ 112 എന്ന നമ്പറിലോ വിവരങ്ങള്‍ അറിയിക്കാവുന്നതാണ്.

കറുപ്പില്‍ പുള്ളിയുള്ള ടീഷര്‍ട്ടാണ് കാണാതായ സമയത്ത് കുട്ടി ധരിച്ചിരുന്നത്. ഹൈദരാബാദ് സ്വദേശികളായ നാടോടി ദമ്പതികളായ അമര്‍ദ്വീപ് റമീനദേവി ദമ്പതികളുടെ മകള്‍ മേരിയെയാണ് ഇന്ന് പുലര്‍ച്ചെ 2 മുതല്‍ കാണാതായത്.

RELATED ARTICLES

Most Popular

Recent Comments