Monday, September 16, 2024
Homeകേരളംകുറഞ്ഞ വിലയ്ക്ക് ശബരി അരി വിപണിയിലിറക്കാന്‍ കേരളം.

കുറഞ്ഞ വിലയ്ക്ക് ശബരി അരി വിപണിയിലിറക്കാന്‍ കേരളം.

ശബരി എന്ന പേരില്‍ കുറഞ്ഞ വിലയ്ക്ക് അരി വിപണിയിലിറക്കാന്‍ കേരളം. കുറഞ്ഞ വിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അരി സംഭരിക്കാനാണ് നീക്കം.

ഇക്കാര്യം പരിശോധിക്കാന്‍ സപ്ലൈകോക്ക് നിര്‍ദ്ദേശം നല്‍കിയതായി ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.

കേരളത്തിലെ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്നതും പരിഗണനയിലുണ്ട്. മലയാളികള്‍ ഉപയോഗിക്കുന്ന അരിയാകും വിതരണം ചെയ്യുക. ഇത് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള മത്സരമല്ലെന്നും മന്ത്രി വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments