Monday, December 30, 2024
Homeഅമേരിക്കസീറോ മലബാർ ഫാമിലി കോൺഫ്രൻസിൽ അൽമായ സെമിനാറും ചർച്ചകളും സെപ്തംബർ 28 ശനിയാഴ്ച

സീറോ മലബാർ ഫാമിലി കോൺഫ്രൻസിൽ അൽമായ സെമിനാറും ചർച്ചകളും സെപ്തംബർ 28 ശനിയാഴ്ച

ജോർജ്ജ് ഓലിക്കൽ

ഫിലഡൽഫിയ: സീറോ മലബാർ കാത്തലിക് കോൺഫ്രസിൻ്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അൽമായ പ്രേഷിതത്വത്തിൻ്റെ വിവിധ വശങ്ങളെ സമഗ്രമായി വിശകലനം ചെയ്യുന്ന സെമിനാറുകളും പാനൽ ചർച്ചകളും സംഘടിപ്പിക്കുന്നു.

സെപ്‌തംബർ 27 വെള്ളിയാഴ്‌ച മുതൽ 29 ഞായറാഴ്ച വരെ ഫിലഡൽഫിയ സെൻ്റ് തോമസ് സീറോ മലബാർ ദേവാലയം ആതിഥേയത്വം വഹിക്കുന്ന കോൺഫ്രൻസിൽ അമേരിക്കയിലെ സീറോ മലബാർ ഇടവകകളെ പ്രതിനിധികരിച്ച് വൈദിക ശ്രേഷ്‌ഠകരും വിശ്വാസികളും എത്തിചേരുന്നുണ്ട്. ജൂബിലി ആഘോഷങ്ങൾക്ക് സെപ്‌തംബർ 27-ന് ചിക്കാഗോ രൂപത മെത്രാൻ അഭിവന്ദ്യ ജോയി ആലപ്പാട്ട് തിരിതെളിക്കും.

ശനിയാഴ്ച രാവിലെ 9:00 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ കുർബ്ബാനക്ക് ശേഷം 11:00 മണിക്കാണ് സെമിനാർ ആരംഭിക്കുന്നത്. ജോർജ്ജ് ഓലിക്കൽ ചെയർ പേഴ്സണായ സെമിനാറിന് റവ: വികാരി ജനറാൾ ജോൺ മേലേപ്പുറം, ജോയി കുറ്റിയാനി എന്നിവർ മോഡറേറ്ററായിരിക്കും. ഇടവക വികാരി റവ. ഡോ. ജോർജ്ജ് ദാനവേലിയുടെയും കോൺഫ്രൻസ് ചെയർമാൻ ജോർജ്ജ് മാത്യൂവിന്റെയും നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.

ജോർജ്ജ് ഓലിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments