“ഉളളവനിലേക്ക് നോക്കിയാൽ നിങ്ങൾക്ക് ഒരുപാട് നേടാനാവും.
ഇല്ലാത്തവനിലേക്ക് നോക്കിയാൽ നിങ്ങൾ ഒരുപാട് നേടിയവനാകും”
ശ്രീ ബുദ്ധൻ
ജീവിതത്തിൽ വേദനപ്പെടുത്തുന്ന നിമിഷങ്ങളുണ്ടായേക്കാം, എന്നാലും സന്തോഷിക്കാൻ ലഭിക്കുന്ന അവസരങ്ങൾ വിനിയോഗിക്കുക. സന്തോഷം ലഭിക്കുന്ന സന്ദർഭങ്ങൾ കണ്ടറിഞ്ഞു നേടിയെടുക്കുക. എല്ലാ മോഹങ്ങളും, ആഗ്രഹങ്ങളും നടക്കുമെന്ന് ആഗ്രഹിക്കാതെ ഉയർച്ച താഴ്ചകളിൽ പതറാതെ നിൽക്കുക.
മാനസികമായി കരുത്തു നേടുകയെന്നത് നിരന്തരമായ നമ്മുടെ തയ്യാറെടുപ്പിലൂടെ മാത്രം സ്വായത്തമാവുന്നതാണ്. അതിനനുസൃതമായി നാം നമ്മുടെ പ്രവർത്തനങ്ങളെ ക്രമീകരിക്കേണ്ടതുണ്ട്. വാക്കുകളിലും പ്രവൃത്തികളിലും നിശ്ചയദാർഢ്യവും സ്ഥിരതയുമാർന്ന നിലപാടുകളുണ്ടാവണം. ദൃഢചിത്തർക്ക് മാത്രമേ അപകർഷതാബോധം ദൂരീകരിക്കാനും മനസ്ഥൈര്യത്തൊടെ സന്ദേഹങ്ങളെ ദൂരീകരിക്കാൻ മുന്നോട്ട് വരാനാവൂ. നേടുന്ന അറിവുകളെ തിരിച്ചറിവുകളാക്കി മാറ്റിക്കൊണ്ട് പ്രവർത്തന പാതയിൽ വിജയ ശ്രീലാളിതനാവാനും കഴിയുന്നു.
അപ്പോൾ അവനു മുന്നിൽ പരാജയങ്ങളില്ല. തന്റെ മുന്നിലെത്തിയ പരാജയങ്ങളേപോലുംപരാജയപ്പെടുത്തി മുന്നേറാൻ ഇത്തരം സർവ്വാത്മനാ കർമ്മനിരതരായിരുന്നവർക്ക് സാധിക്കും.
എല്ലാവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ