Saturday, May 18, 2024
Homeസ്പെഷ്യൽഅന്താരാഷ്‌ട്ര ഭൗമദിനം. ✍അഫ്സൽ ബഷീർ തൃക്കോമല

അന്താരാഷ്‌ട്ര ഭൗമദിനം. ✍അഫ്സൽ ബഷീർ തൃക്കോമല

അഫ്സൽ ബഷീർ തൃക്കോമല

1969 ഒക്ടോബറിൽ നടന്ന യുനെസ്കോയുടെ അന്തർ ദേശീയ സമ്മേളനത്തിൽ ഭൂമിയിലെ ജീവനും അതിന്റെ സൗന്ദര്യവും ത്തഘോഷിക്കുന്നതിനും സമാധാനം പ്രചരിപ്പിക്കുന്നതിനും വേണ്ടി ഒരു ദിനം എന്ന ആശയം ജോൺ മക്കൻ മുൻപോട്ടു
വെച്ചു. 1970മാർച്ച് ഒന്നിന് സാൻഫ്രാൻസിസ്കോ നഗരത്തിൽ വച്ച് ആദ്യ ഭൗമദിന പ്രഖ്യാപനവും മാർച്ച് 21 ന് ആദ്യത്തെ ഭൗമദിനം ആഘോഷികുകയും ചെയ്തു. ഈ ദിനം ഭൂമിയിൽനിന്നും ദൃശ്യമാകുന്ന സൂര്യന്റെ മധ്യഭാഗം ഭൂമധ്യരേഖയ്ക്ക് നേരേ മുകളിൽ വരുന്ന സമയം അഥവാ “നിഴലില്ലാ സമയം” ആണ്. എന്നാൽ 1969 ജനുവരി 28 കാലിഫോർണിയയിലെ സാന്താ ബാർബാറ യൂണിയൻ ഓയിൽ പ്ലാറ്റ്ഫോമിന്റെ എണ്ണക്കിണർപൊട്ടി ഒഴുകി മുപ്പതുലക്ഷം ഗാലൺ എണ്ണ പുറത്തേക്കൊഴുകുകയും നിരവധി കടൽ ജീവികൾ ചത്ത് പൊങ്ങിയതിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ സെനറ്റ് അംഗവും ഗവർണറും ആയിരുന്ന “ഗേ ലോഡ് ആന്റൺ നെൽസൽ” ഭൂമിയെ പറ്റിയുള്ള സമഗ്ര വിദ്യാഭ്യാസ പരിപാടി രാജ്യം മുഴുവൻ പ്രഖ്യാപിച്ചു .ഇതിന്റെ ദേശീയ കോഡിനേറ്ററായി ഡെന്നിസ് ഹെയ്സ് എന്ന പരിസ്ഥിതിപ്രവർത്തകനെ നിയമിച്ചു .1970 ഏപ്രിൽ 22 ന് നടന്ന ഈ വിദ്യാഭ്യാസ കൂട്ടായ്മയിൽ കോടിക്കണക്കിനു അമേരിക്കക്കാരാണ് പരിസ്ഥിതി സംരക്ഷണത്തിനായി പൊതു നിരത്തിലിറങ്ങിയത്. ഇതാണ് പിന്നീട് അമേരിക്കയിൽ ഭൗമദിനം ആയി മാറിയത് .അത് പിന്നീട് ലോകം
മുഴുവൻ ഏറ്റെടുത്തു.

ഭൂമിയുടെ പൂര്ണ്ണമായ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം.പ്ലാനറ്റ് വേഴ്സസ് പ്ലാസ്റ്റിക് എന്നതാണ് 2024 ലെ പ്രമയേം. മനുഷ്യന്റെ സ്വഭാവം അനുസരിച്ചാണ് ഭൂമിയുടെ നിലനിൽപ്പ്. അഞ്ഞൂറ് വര്ഷം കൊണ്ട് നശിക്കാത്ത പ്ലാസ്റ്റിക് ഉൾപ്പടെയുള്ള സകല മാലിന്യങ്ങളും ജലാശയങ്ങളെയും പ്രകൃതിയെയും മലിനമാക്കുകയും , നദികളിലെ മണൽ ഖനനം,പാറ ഖനനങ്ങൾ, ധാതു സമ്പത്തു ഖനനം, കാടുകളും വനങ്ങളും ഉൾപ്പടെ മരങ്ങൾ വെട്ടി തെളിക്കലും ,വാഹനങ്ങളിൽ നിന്നും വ്യവസായ ശാലകളിൽ നിന്നും വമിക്കുന്ന പുകയും എല്ലാം കൂടി ഭൂമിയുടെ സന്തുലിതാവസ്ത തന്നെ തകിടം മറിച്ചിരിക്കുന്നു.

മലിനീകരണത്തിന്റെയും വന നശീകരണത്തിന്റെയും പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യുന്നതിന്റെയും ഫലമാണ് ഇന്ന് നാം നേരിടുന്ന മഹാവ്യാധികൾ എന്നതിൽ രണ്ടു പക്ഷമില്ല .മഹാവ്യാധിയുടെ ഇരുണ്ട നാളുകളിൽ കേരളത്തിൽ ഉൾപ്പടെ ഗമനാഗമന പ്രതിബന്ധം ഉണ്ടായപ്പോൾ നമ്മുടെ പ്രകൃതിയുടെ മലിനീകരണത്തിന് കുറച്ചെങ്കിലും പരിഹാരമായത് ആശ്വാസകരമാണ് .എന്നാൽ അതിനു തുടർച്ചയുണ്ടായില്ല എന്നത് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമാണ്.

ഈ ഭൂമിയും അതിലുള്ള വകകളും നമുക്ക് മാത്രം അവകാശപെട്ടതല്ലെന്നും മുൻ തലമുറ നമുക്ക് കൈ മാറിയത് പോലെ അടുത്ത തലമുറയ്ക്കും കൈമാറേണ്ടതാണെന്നുള്ള ബോധം ഓരോ മനുഷ്യനും ഉണ്ടാകേണ്ടതുണ്ട് .ഒപ്പം ഭൂമിക്കിണങ്ങുന്ന തരത്തിൽ ജീവിത ക്രമം ചിട്ടപ്പെടുത്തേണ്ടതുമുണ്ട് .അതൊന്നുമില്ലാതെ തോന്നിയതു പോലെ ചെയ്‌താൽ കഴിഞ്ഞ കാലങ്ങളിലെ മഹാമാരി പോലെ പലതും ഇനിയും പ്രതീക്ഷിക്കാം .ഭൂമിയെ സ്വർഗമാക്കാൻ കഴിഞ്ഞില്ലെങ്കിലും നരകമാക്കാതിരിക്കാനുള്ള ജാഗ്രതയാണാവശ്യം .

ഏവർക്കും ഭൗമ ദിനാശംസകൾ ….

അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments