മഹാരാഷ്ട്രയിലെ നാഗ്‌പൂരിലെ ഉമ്രേദിലുള്ള അലുമിനിയം ഫോയിൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ ചികിത്സയ്ക്കിടെ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞതായും കാണാതായ മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചതായും നാഗ്‌പൂർ റൂറൽ എസ്പി ഹർഷ് പോദ്ദാർ അറിയിച്ചു.
സംഭവത്തിൽ ആകെ 8 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നാഗ്‌പൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഉമ്രേദ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറിയുടെ പോളിഷ് ചെയ്ത ട്യൂബിംഗ് യൂണിറ്റിലാണ് സ്ഫോടനം ഉണ്ടായത്. ആ സമയത്ത് 87 പേർ അകത്ത് ജോലിയെടുക്കുന്നുണ്ടായിരുന്നു
ഫാക്ടറിയുടെ ട്യൂബിംഗ് യൂണിറ്റിലാണ് സ്ഫോടനം നടന്നത്. തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയിട്ടില്ല. തീയണക്കാൻ അഗ്നിശമന സേന സ്ഥലത്തുണ്ട്. തീ അണച്ച ശേഷം, അകത്ത് അന്വേഷണം നടത്തും. തീ പടരുന്ന സമയത്ത് അകത്തേക്ക് പോകാൻ പ്രയാസമാണെന്നാണ് രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന നാഗ്‌പൂർ റൂറൽ എസ്പി പറയുന്നത്.