ഇരിങ്ങാലക്കുട: യുവതിയോട് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി ലൈഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ കാരുമാത്ര സ്വദേശിയായ ഏറാട്ടുപറമ്പിൽ വീട്ടിൽ മുഹമ്മദ് സഗീർ എന്നയാളെണ് 2025 മാർച്ച് 29-ന് ബഹു. ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. തുടർന്ന് 2025 ഏപ്രിൽ 1-ന് ആണ് 10 വർഷം കഠിന തടവിനും ₹.75,000/- രൂപ പിഴയടക്കാനുമുള്ള ശിക്ഷാ വിധി പ്രഖ്യാപിച്ചത്. ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിൽ റിമാന്റ് ചെയ്തു.
2018 ആഗസ്റ്റ് മാസം മുതൽ 2019 മാർച്ച് മാസം വരെയുള്ള വിവിധ കാലയളവിൽ മുഹമ്മദ് സഗീർ യുവതിയെ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയും പലസ്ഥലത്തും കൊണ്ട് പോയി പീഡിപ്പിച്ചു എന്ന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ 2016 ഒക്ടോബർ മാസത്തിലാണ് സബ് ഇൻസ്പെക്ടർ അനൂപ്.പി.ജി FIR രജിസ്റ്റർ ചെയ്തത്. തുടർന്ന് അന്നത്തെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.ജെ.ജിജോ ആണ് ആദ്യാനേഷണം നടത്തിയത്, തുടർന്ന് ഇൻസ്പെക്ടർ അനീഷ് കരീം ആണ് അന്വേഷണം പൂർത്തിയാക്കി കേസിലെ കുറ്റപത്രം സമർപ്പിച്ചത്, സബ് ഇൻസ്പെക്ടർ ജസ്റ്റിനും അനേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ശ്രീമതി വിവീജ സേതുമോഹൻ ആണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഇരിങ്ങാലക്കുട സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് വിജു വാഴക്കാല ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ ASI ശ്രീമതി. ആർ.രജനി ഏകോപിപ്പിച്ചു.