ഇരവിപേരൂർ (പത്തനംതിട്ട): പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ (പി.ആർ.ഡി.എസ്) മുൻ ഗുരുകുല ശ്രേഷ്ഠൻ കോട്ടയം കറുകച്ചാൽ ഏളയ്ക്കാട് വീട്ടിൽ ഇ ടി രാമൻ (83) അന്തരിച്ചു.
സംസ്കാരം വെള്ളിയാഴ്ച (04-04-2025) ഉച്ചയ്ക്ക് ഒന്നിന് സഭയുടെ പൂർണ ബഹുമതികളോടെ ഇരവിപേരൂർ പിആർഡിഎസ് ശ്മശാനത്തിൽ.
ഭൗതികദേഹം ഇന്ന് (03-04-2025-വ്യാഴം) രാവിലെ 10ന് കറുകച്ചാൽ ഏളയ്ക്കാട് വീട്ടിൽ പൊതുദർശനത്തിന് വെക്കും.
1969ൽ ഏളയ്ക്കാട് ശാഖാ സെക്രട്ടറിയായി സഭാ പ്രവർത്തനം ആരംഭിച്ചു.
1981ൽ ശാഖാ ഉപദേഷ്ടാവും 1988ൽ മേഖല ഉപദേഷ്ടാവും 1994ൽ സഭാ ഗുരുകുല സമിതിയിലും അംഗമായി. 2012ൽ ഗുരുകുല ശ്രേഷ്ഠനായി.
2024ൽ ഗുരുകുല ശ്രേഷ്ഠ പദവിയിൽനിന്നു അവധിയിൽ പ്രവേശിച്ച് വിശ്രമജീവിതം നയിക്കുകയായിരുന്നു.
ഭാര്യ: ലക്ഷ്മിക്കുട്ടി.
മക്കൾ: പരേതനായ സജികുമാർ, ലത, ജയശ്രീ.
മരുക്കൾ: ബിന്ദു, കെ ടി വിജയൻ, സുരേഷ്.