ആലപ്പുഴ: ആലപ്പുഴ അരൂക്കുറ്റിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി വീട്ടിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി.അരുക്കുറ്റി സ്വദേശി ജിബിൻ ഗുരുതര പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡി. കോളജ് ആശുപത്രിയിൽ ചികിത്സയിൽ നിരവധി കേസുകളിൽ പ്രതിയായ പ്രഭജിത്, കൂട്ടാളി സിന്തൽ എന്നിവർ ചേർന്നാണ് മർദ്ദിച്ചതെന്ന് സഹോദരൻ ലിബിൻ പറഞ്ഞു.
ഇൻസ്റ്റാഗ്രാമിൽ പ്രഭജിത്തിന്‍റെ പെൺ സുഹൃത്തിന് ഹലോ സന്ദേശം അയച്ചെന്ന് പറഞ്ഞാണ് മർദ്ദനം എന്നും സഹോദരൻ ലിബിൻ ആരോപിച്ചു. മർദനത്തിൽ വാരിയെല്ലൊടിഞ്ഞ ശ്വാസകോശത്തിന് ക്ഷതം പറ്റിയ ജിബിന്‍റെ നട്ടെല്ലിനും മുതുകിനും പരിക്കുണ്ട്.
ഇന്നലെ രാത്രി അരുക്കുറ്റി പാലത്തിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത് ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി കെട്ടിയിട്ട് മർദിക്കുകയായിരുന്നു എന്നാണ് പരാതി.