ഒല്ലൂർ: ദേശീയപാത മരത്താക്കരയിൽ 10 ചാക്കുകളിലായി ആഡംബര കാറിൽ കടത്താൻ ശ്രമിച്ച 7500 പായ്ക്കറ്റ് ഹാൻസ് ഒല്ലൂർ പോലീസ് പിടികൂടി.
രണ്ടു പേർ അറസ്റ്റിൽ. മൈസൂരിൽ നിന്നും വിൽപ്പനക്കായി എത്തിച്ച ഹാൻസാണ് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഒല്ലൂർ എസ്എച്ച് ഒ പി.എൻ വിമോദിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
മാർക്കറ്റിൽ 4ലക്ഷത്തോളം വിലവരുന്നതാണ് പിടിച്ചെടുത്ത ഹാൻസ് പായ്ക്കറ്റുകൾ. സംഭവുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം സ്വദേശികളായ കൊടക്കാട്ടിൽ വീട്ടിൽ അസറുദ്ധീൻ, നാലകത്ത് വീട്ടിൽ റിയാസ് എന്നിവരാണ് പിടിയിലായത്.