കൊല്ലം: കോട്ടുക്കൽ വയലായിൽ പരീക്ഷ എഴുതാൻ ബസിൽ നിന്നിറങ്ങവെയാണ് പ്ലസ് വൺ – പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ലുണ്ടായത്. സംഘട്ടനത്തിൽ പരിക്കേറ്റ വിദ്യാർത്ഥികൾ കടയ്ക്കൽ പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു പ്ലസ്ടൂ വിദ്യാർത്ഥികളും പ്ലസ് വൺ വിദ്യാർത്ഥികളും തമ്മിൽ സംഘർഷണം ഉണ്ടായത്. നേരത്തെ വസ്ത്ര ധാരണവുമായി ബന്ധപ്പെട്ട് ഈ വിദ്യാർത്ഥികൾ തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു.
സോഷ്യൽ മീഡിയ വഴിയായിരുന്നു പ്ലസ് വൺ വിദ്യാർഥികളും പ്ലസ് ടൂ വിദ്യാർത്ഥികളും തമ്മിൽ വാക്കുതർക്കത്തിലായത്. ഇതിനെ തുടർന്നായിരുന്നു ഇന്നലെ പരീക്ഷയ്ക്ക് സ്കൂളിന് മുന്നിൽ ബസിൽ വന്നിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ് ടു വിദ്യാർത്ഥികൾ കൂട്ടമായെത്തി തല്ലിയത്.
സംഭവത്തിൽ കടയ്ക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കടയ്ക്കൽ പൊലീസ് അധ്യാപകരിൽ നിന്ന് വിവരങ്ങൾ തേടും. കുട്ടികൾക്ക് കൗൺസിലിംഗ് നൽകാനും തീരുമാനമായിട്ടുണ്ട്.