Sunday, November 24, 2024
Homeകേരളംജൈവവൈവിധ്യ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

ജൈവവൈവിധ്യ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

2023 ലെ ജൈവവൈവിധ്യ പുരസ്കാരങ്ങൾക്ക് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അപേക്ഷ ക്ഷണിച്ചു.

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജൈവവൈവിധ്യ സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന വ്യക്തികളെയും മികച്ച ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതികളെയും (ബി.എം.സി), കാവുകളെയും, വിദ്യാഭ്യാസസ്ഥാപനങ്ങളെയും, മാധ്യമപ്രവർത്തകരെയും അംഗീകരിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരമാണ് കേരള സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരം.

ഹരിത വ്യക്തി (കൃഷി ഒഴികെയുള്ള ജൈവവൈവിധ്യ മേഖല – ഉദാ: കാവ്, പുഴ, തോട്, കണ്ടൽ, കുളം ഉൾപ്പെടെയുള്ള ജൈവവൈവിധ്യ സംരക്ഷണം), മികച്ച സംരക്ഷക കർഷകൻ (സസ്യജാലം – തനത് വിളയിനങ്ങൾ), മികച്ച സംരക്ഷക കർഷക (സസ്യജാലം – തനത് വിളയിനങ്ങൾ), മികച്ച സംരക്ഷക കർഷകൻ (ജന്തുജാലം – തനത് കന്നുകാലി, പക്ഷി, മത്സ്യം തുടങ്ങിയ ഇനങ്ങൾ), മികച്ച സംരക്ഷക കർഷക (ജന്തുജാലം – തനത് കന്നുകാലി, പക്ഷി, മത്സ്യം തുടങ്ങിയ ഇനങ്ങൾ), ജൈവവൈവിധ്യ പത്രപ്രവർത്തക / പത്രപ്രവർത്തകൻ (അച്ചടി മാധ്യമം), ജൈവവൈവിധ്യ മാധ്യമപ്രവർത്തക / മാധ്യമപ്രവർത്തകൻ (ദൃശ്യ ശ്രവ്യമാധ്യമം), മികച്ച കാവ് സംരക്ഷണ പുരസ്‌കാരം (വ്യക്തി/ട്രസ്റ്റ്), മികച്ച ജൈവവൈവിധ്യ പരിപാലന സമിതി (ബി.എം.സി), മികച്ച ജൈവവൈവിധ്യ സ്‌കൂൾ / വിദ്യാലയം, മികച്ച ജൈവവൈവിധ്യ കോളേജ് / കലാലയം, മികച്ച ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനം (സർക്കാർ, സഹകരണ. പൊതുമേഖല), മികച്ച ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനം (സ്വകാര്യമേഖല) എന്നീ മേഖലകളിൽ സംസ്ഥാന ജൈവവൈവിധ്യ പുരസ്‌കാരങ്ങൾ നൽകുന്നു.

അപേക്ഷകൾ / നാമനിർദ്ദേശങ്ങൾ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ലഭ്യമാക്കേണ്ടതാണ്. വിവരങ്ങൾ ഓൺലൈൻ ആയി ksbbawards@gmail.com എന്ന ഇമെയിൽ വഴി അയക്കാവുന്നതാണ്. തപാൽ വഴിയോ നേരിട്ടോ അപേക്ഷയുടെ ഹാർഡ്കോപ്പി അനുബന്ധ രേഖകൾ സഹിതം മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, കൈലാസം, റ്റി.സി. 24/3219, നം.43, ബെൽഹാവൻ ഗാർഡൻസ്, കവടിയാർ പി.ഒ., തിരുവനന്തപുരം – 69003 (ഫോൺ നമ്പർ – 0471 2724740) എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം.

വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും www.keralabiodiversity.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ഓൺലൈനായും തപാൽ വഴിയോ നേരിട്ടോ ലഭിക്കേണ്ട അവസാന തീയതി നവംബർ 15 വൈകുന്നേരം 5 മണി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments