സംസ്ഥാനത്ത് ഓഗസ്റ്റ് അവസാന വാരവും സെപ്തംബർ ആദ്യവും തെല്ലൊന്ന് കുറഞ്ഞു നിന്ന പനി ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വർദ്ധന. കഴിഞ്ഞ 12 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്ത് 35,000 പേർ വൈറല്‍ പനി ബാധിച്ച് ചികിത്സ തേടി.
ഇവരില്‍ 70 ശതമാനത്തിലേറെപ്പേരും കിടത്തി ചികിത്സയ്ക്ക് വിധേയരായി. ഇതിനു പുറമേ വിട്ടുമാറാത്ത ചുമ, തുമ്മല്‍, ശരീരവേദന എന്നിവയ്ക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനയുണ്ട്. ഡെങ്കിപ്പനിയും എലിപ്പനിയുമെല്ലാം വീണ്ടും പിടിമുറുക്കുന്നുവെന്നും ആരോഗ്യ വിഭാഗത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ഏഴ് ദിവസത്തിനിടെ സംസ്ഥാനത്ത് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയതില്‍ 70 ശതമാനം പേരും കിടത്തി ചികിത്സയ്ക്ക് വിധേയരായി. അതിൽ എലിപ്പനിയും മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചവരും ഉണ്ടായിരുന്നു. ഇതിനൊപ്പം ആശങ്കയായി മലേറിയ ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഡെങ്കിപ്പനി ലക്ഷണങ്ങൾ.
തീവ്രമായ പനി
കടുത്ത തലവേദന
കണ്ണുകള്‍ക്ക്
പിന്നില്‍ വേദന
പേശികളിലും
സന്ധികളും വേദന
നെഞ്ചിലും മുഖത്തും
അഞ്ചാംപനി പോലെ തൊലിപ്പുറത്ത്
ചുവന്ന തടിപ്പുകള്‍
ഓക്കാനവും ഛർദ്ദിയും..
പനി ബാധിച്ചാൽ ഒരിക്കലും സ്വയം ചികിത്സ നടത്താതെ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് ചികിത്സ നടത്തണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.