കാര്‍ഷിക സ്വയംപര്യാപ്തതയ്ക്കായി ലോകബാങ്കിന്റെ സഹായത്തോടയുള്ള ഒട്ടേറെ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് ആരോഗ്യവും വനിതാ- ശിശുവികസനവും വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. ഓമല്ലൂര്‍ഗ്രാമ പഞ്ചായത്ത് മിനി ആഡിറ്റോറിയത്തചന്റ കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തദ്ദേശീയ കാര്‍ഷികഉല്‍പ്പന്നങ്ങളും ജൈവ വിപണിയും പ്രോല്‍സാഹിപിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തുകയാണ്. വിഷരഹിതമായ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നല്‍കാനാണ് ശ്രമങ്ങളെല്ലാം. ആരോഗ്യമുള്ള തലമുറകളെയാണ് ഇതുവഴി യാഥാര്‍ഥ്യമാക്കാനാകുകയെന്നും വ്യക്തമാക്കി.
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്, കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷനായി.
മുതിര്‍ന്ന കര്‍ഷകന്‍ വി.സി.സാമുവേല്‍, മികച്ച പട്ടിക ജാതി/പട്ടികവര്‍ഗ കര്‍ഷക സി.ആര്‍.പൊന്നമ്മ, വിദ്യാര്‍ത്ഥി കര്‍ഷക നിസി സൂസന്‍ ഷിബു, വനിത കര്‍ഷക വല്‍സമ്മ ഉമ്മന്‍, ജൈവ കര്‍ഷക കെ.എസ്.രാധാമണി, യുവകര്‍ഷന്‍ സജി വര്‍ഗീസ്, സമ്മിശ്ര കര്‍ഷകന്‍ സുജോ വര്‍ഗീസ്, ക്ഷീരകര്‍ഷകന്‍ അലക്‌സ് ടി. സാമുവല്‍, പച്ചക്കറി കര്‍ഷകന്‍ വി.ജി.ഏബ്രഹാം കര്‍ഷക തൊഴിലാളി കെ.ജി.രവി എന്നിവരെ ആദരിച്ചു.
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിതാ സുരേഷ്, സ്ഥിരം സമിതി അധ്യക്ഷരായ ഷാജി ജോര്‍ജ്ജ്, അഡ്വ.എസ്.മനോജ് കുമാര്‍, സാലി തോമസ്, അംഗങ്ങളായ മിനി വര്‍ഗ്ഗീസ്, പി.സുജാത, കെ.സി. അജയന്‍, സുരേഷ് കുമാര്‍, റിജു കോശി, എന്‍.മിഥുന്‍, കെ.അമ്പിളി, എം,ആര്‍ അനില്‍കുമാര്‍, അന്നമ്മ റോയ്, കൃഷിഓഫീസര്‍മാരായ റ്റി. സ്മിത, എന്‍.ആര്‍ . ഗീത തുടങ്ങിയവര്‍ പങ്കെടുത്തു