Thursday, November 21, 2024
HomeUS Newsപുലാപറ്റ മോക്ഷത്ത്‌ ശിവക്ഷേത്രം- ✍ശ്യാമള ഹരിദാസ്

പുലാപറ്റ മോക്ഷത്ത്‌ ശിവക്ഷേത്രം- ✍ശ്യാമള ഹരിദാസ്

ശ്യാമള ഹരിദാസ്

പുലാപറ്റ മോക്ഷത്ത്‌ ശിവക്ഷേത്രം പാലാക്കാട് ജില്ലയിൽകോങ്ങാടിനടുത്തായി പുലാപ്പറ്റ എന്ന സ്ഥലത്ത്‌ മോക്ഷത്ത്‌ കുന്ന് എന്ന പ്രദേശത്താണ്‌ പുണ്യപുരാതനമായ, വിളിച്ചാൽ വിളിപ്പുറത്തുള്ള ഈ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌.

പ്രകൃതി യുടെ വരപ്രസാദം ധാരാളമുള്ളതിനാൽ കാവ്‌ എന്ന് വിളിക്കാം നമുക്കീ പുണ്യ പ്രദേശത്തെ. അനവധി പേരുടെ പ്രാർത്ഥനകൾക്ക്‌ ഫലം കൊടുത്ത ഈ ദിവ്യ ചൈതന്യ ഉറവിടത്തെ കുറിച്ച്‌ നമുക്കൊന്ന് കൂടുതലായി അറിയാം . രണ്ട്
വട്ടശ്രീകോവിലിലായി കിരാതമൂർത്തിയും, ഉമാമഹേശ്വരന്മാരും പ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തിന്‌ 3000 വർഷത്തോളം പഴക്കം ഉണ്ടെന്നാണ്‌ ദേവപ്രശ്നത്തിൽ പറയുന്നത്‌. 3000 വർഷങ്ങൾക്ക്‌ മുന്നെ ഇവിടം ഒരു യാഗഭൂമിയായിരുന്നു എന്നും ആ യാഗകുണ്ഡത്തിൽ തന്നെയാണ്‌ പ്ര ധാന ദേവന്മാരെയും ഉപദേവന്മാരെയും പ്രതിഷ്ഠിച്ചിരിക്കുന്നതും എന്നും ദൈവ ജ്ഞന്മാരുടെ വാക്കുകൾ.

നടുവിൽ മഠം സ്വാമിയാരുടെ അധീനതയിലായിരുന്ന ഈ ക്ഷേത്രം സാമൂതിരിയുടെ പടയോട്ടക്കാലത്ത്‌ അദേഹത്തിന്റെ അധീനതയിലാവുകയും, ഈ പ്രദേശമെല്ലാം നോക്കി നടത്താൻ സാമൂതിരി നിയോഗിച്ച തങ്ങളുടെ അനന്തരവന്മാരുടെ താവഴിയായ കുതിരവട്ടം സ്വരൂപത്തിനാണ് ഇവിടു ത്തെ മേൽ നോട്ടം . പുലാപറ്റയുടെ നാടു വാഴികളായിരുന്നു കുതിരവട്ടം സ്വരൂപ ക്കാർ.അവർ പുലാപറ്റയിൽ താമസം ആ ക്കി. നാട്ടു ഭരണവും തങ്ങളുടെ കീഴിൽ ഉള്ള ക്ഷേത്രങ്ങളുടെ ദൈനം ദിനകാര്യ ങ്ങളും ഒരു മുട്ടും കൂടാതെ നടത്തി വന്നു . ക്ഷേത്രങ്ങൾക്കുള്ള ആവശ്യത്തിനായി 16000 പറ പാട്ടം ലഭിക്കുന്ന കൃഷിഭൂമി യും , മറ്റു കാര്യങ്ങളും സ്വരൂപക്കാർ നീക്കി വച്ചിരുന്നു. കാലം മാറി. ഭൂപരിഷ് കരണ നിയമം എല്ലാം വന്നു . ഭൂമി എല്ലാം പോയി . ഈ ക്ഷേത്രത്തിലെ ദൈനം ദിന കാര്യങ്ങൾ വരെ ബുദ്ധിമുട്ടിലായി.

അഞ്ചു വർഷങ്ങൾക്ക്‌ മുന്നെ ഊരാളന്മാരായ കുതിരവട്ടം സ്വരൂപത്തിലെ ഗവേണിംഗ്‌ ബോഡി ജനകീയ കമ്മിറ്റി ഉണ്ടാക്കി അവരെ ക്ഷേത്രം ഏല്പിക്കു കയും ചെയ്തു . ഇന്ന് അമ്പലത്തിലെ ദൈനം ദിന പൂജകൾ വല്ലിയ ബുദ്ധിമുട്ട്‌ കൂടാതെ നടത്താൻ സാധിക്കുന്നുണ്ടെ ങ്കിലും മറ്റുള്ള വികസന പ്രവർത്തനങ്ങ ൾ നടത്താൻ കഴിഞ്ഞിരുന്നില്ലാ. പക്ഷെ ഇന്ന് മോക്ഷത്തെ മൂർത്തികളുടെ ദിവ്യ ചൈതന്യമറിഞ്ഞ്‌, ഭക്ത ജനങ്ങളുടെ പ്രാർത്ഥനയ്ക്ക്‌ ഭഗവാൻ ഫലം കൊടു ത്ത കഥകൾ കേട്ട്‌ കേരളത്തിന്റെ വിവിധ ഭാഗത്തിൽ ഭക്തർ വന്ന് തുടങ്ങിയിരിക്കുന്നു.

സന്താന ഭാഗ്യം, കുടുംബ ഐക്യം, വിവാഹം, എന്നിങ്ങനെ അനുഭവങ്ങൾ പലർക്കും പലതാണ്‌ . മുട്ടറുത്ത്‌ ഫലം പറയുന്ന രീതി അതൊരു അത്ഭുതം തന്നെയാണെ. ധാരാളം അത്ഭുത ങ്ങളും, ദിവ്യ ചൈതന്യങ്ങളും നിറഞ്ഞ അമ്പലമാണിത്‌. തന്ത്രി- ബ്രഹ്മശ്രീ അണി മംഗലം നാരായണൻ നമ്പുതിരി മേൽ ശാന്തി- ശ്രീരാമ സ്വാമി. കുതിര വട്ടം സ്വരൂപക്കാരാണ്‌‌ ഊരാളന്മാർ.

അഞ്ചു ഏക്കറോളം വരുന്ന ഒരു പൂങ്കാവനമാണ്‌ ഈ ക്ഷേത്രം . രുദ്രാക്ഷ മരവും, പുണ്യ മരമായ വഹ്നി മരങ്ങളും , ജന്മ നക്ഷത്ര ഉദ്യാനവും, മറ്റനേകം വൃക്ഷ ലതാദികൾ നിറഞ്ഞ ഈ ഭൂമി ഒരു കാവ്‌ തന്നെയാ ണ്‌ . കാലങ്ങളായി ഈ ഭൂമി ഇങ്ങനെയാണ്‌.

തേവർക്ക്‌ തണുപ്പേകാൻ വെൺകൊ റ്റകുട ചൂടി നിൽക്കുന്ന മനോഹരമായ പ്രകൃതി .അതൊക്കെ കാണേണ്ട കാഴ്ച്ച തന്നെയാണ്‌. ഇവിടുത്തെ ശുദ്ധ വായു ശ്വസിച്ചാൽ തന്നെ നമ്മുടെ പകുതി പ്രശ്നങ്ങൾ തീരും. അനവധി അപൂർവ്വ സസ്യങ്ങൾ തുടങ്ങി , ജീവജാലങ്ങൾ വരെ ഈ കാവിൽ കാണാം . മറ്റു സ്ഥല ങ്ങളിൽ നിന്ന് വിപരീതമായി ഈ ക്ഷേത്ര ത്തിന്‌ ചുറ്റുമായി പതിനായിരക്കണക്കിന്‌ വവ്വാലുകളെ കാണാം നമുക്ക്‌. തലകീഴായി നിന്ന് മോക്ഷപ്രാപ്തിക്കായി നമ:ശ്ശി വായ (പഞ്ചാക്ഷരി) ജപിക്കുകയാണിവർ കാലങ്ങളായി. ഈ ഒരു കാഴ്ച്ച നമ്മൾ നേരിട്ടനുഭവിക്കുക തന്നെ വേണം. അതുപോലെ കൗതുകരവും അത്ഭുതകരവു മായതാണ്‌ നൂറ്റാണ്ടുകൾ പഴക്കമുള്ള നാഗക്കാവിനോളം തന്നെ പഴക്കമുള്ള കാവിലെ നാഗത്തേക്ക്‌. ഏകദേശം അര നൂറ്റാണ്ട്‌ മുന്നെ ആ ഭീമാകാരൻ നാഗ തേക്ക് കച്ചവടക്കാർക്ക്‌ വിൽക്കപ്പെട്ടു. അവർ മരം മുറിക്കാനായി വരികയും, മരത്തിന്‌ ചുറ്റുമുള്ള കുറ്റിക്കാടെല്ലാം വെട്ടി ചായക്കുടിക്കാൻ പോയി തിരിച്ച്‌ വന്ന സമയത്ത്‌ തേക്കിന്‌ ചുറ്റും നാഗങ്ങൾ ഇഴയുന്നത്‌ കണ്ട്‌ തേക്കിനെ വെട്ടാതെ പണിക്കാർ തിരിച്ച്‌ പോയി . ഇത്‌ നേരിട്ടറിവുള്ള വ്യക്തികൾ ഇന്നും ആ നാട്ടിൽ ഉണ്ട്‌ . ഈ നാഗക്കാവിൽ രണ്ട്‌ നാഗമാണിക്യം ഉള്ളതായി ദേവപ്രശ്നത്തിൽ തെളിഞ്ഞിട്ടുണ്ട്‌ . ആ നാഗമാണിക്യങ്ങളെ ക്ഷേത്രപ്പറമ്പിൽ കപ്പ കൃഷിക്ക്‌ വന്ന പണിക്കാർ എടുക്കാൻ ഇടവരികയും , കുറച്ച്‌ കഴിഞ്ഞ്‌ അവരുടെ ദേഹമാ സകലം ചൊറിഞ്ഞ്‌ കയറുകയും പെട്ടെ ന്ന് ശ്രീകോവിലിൽ നിന്നൊരു അശരീരി കേൾക്കയും ചെയ്തു. എവിടെ നിന്നാണൊ മാണിക്യം കിട്ടിയത് അത്‌ അവിടെ തന്നെ ഇടൂ എന്നു പറയുകയും, അത്‌ പോലെ പ്രവർത്തിച്ചപ്പോൾ അവരുടെ ചൊറിച്ചിൽ മാറുകയും, അവർ കുളി കഴിഞ്ഞ്‌ വന്ന് നാഗങ്ങളെ നമസ്ക്കരിക്കുകയും ചെയ്തു. ഇതെല്ലാം സത്യ കഥകൾ തന്നെ . ഈ സംഭവത്തിനുള്ള അനുഭവസ്ഥർ ഇന്നുമുണ്ട്‌ എന്നത്‌ തന്നെ.

ശ്യാമള ഹരിദാസ്✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments