Logo Below Image
Tuesday, April 8, 2025
Logo Below Image
Homeഇന്ത്യമണിക്കൂറുകളുടെ ഇടവേളയിൽ ജമ്മു കാശ്മീരിൽ വീണ്ടും ഭൂചലനം: റിക്ടർ സ്കെയിലിൽ 3.7 തീവ്രത.

മണിക്കൂറുകളുടെ ഇടവേളയിൽ ജമ്മു കാശ്മീരിൽ വീണ്ടും ഭൂചലനം: റിക്ടർ സ്കെയിലിൽ 3.7 തീവ്രത.

ശ്രീനഗർ: ജമ്മു കാശ്മീരിനെ ഭീതിയിലാഴ്ത്തി വീണ്ടും ഭൂചലനം. ഇന്ന് രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് പ്രകാരം, ജമ്മു കാശ്മീരിലെ കിഷ്ത്വാർ മേഖലയിലാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി. രാവിലെ 6:36 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഭൂമിക്കടിയിൽ ഏകദേശം 5 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. മണിക്കൂറുകളുടെ ഇടവേളയ്ക്കുള്ളിൽ രണ്ടാമത്തെ ഭൂചലനമാണിത്. ഇന്നലെ രാത്രിയോടെ ലഡാക്ക് മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ ഉണ്ടായത്. ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉണ്ടായ രണ്ട് ഭൂചലനങ്ങളിലും ആളപായമോ, മറ്റ് നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ