Thursday, December 26, 2024
Homeലോകവാർത്ത92 കാരന്‍ റൂപര്‍ട്ട് മര്‍ഡോക്കിന് അഞ്ചാം വിവാഹം; വധു 67 കാരി എലിന സുക്കോവ.

92 കാരന്‍ റൂപര്‍ട്ട് മര്‍ഡോക്കിന് അഞ്ചാം വിവാഹം; വധു 67 കാരി എലിന സുക്കോവ.

വാഷിങ്ടണ്‍: മാധ്യമ ഭീമനും ശതകോടീശ്വരനുമായ റൂപര്‍ട്ട് മര്‍ഡോക്ക് അഞ്ചാം വിവാഹത്തിന് ഒരുങ്ങുന്നു. 92 കാരനായ റൂപര്‍ട്ട്, 67 കാരിയായ എലിന സുക്കോവ എന്ന മുന്‍ ശാസ്ത്രജ്ഞയെയാണ് വിവാഹം ചെയ്യുന്നത്. ഇരുവരുടേയും വിഹാഹ നിശ്ചയം കഴിഞ്ഞതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. ഇത് റൂപര്‍ട്ട് മര്‍ഡോക്കിന്റെ ആറാം വിവാഹ നിശ്ചയമാണ്. കാലിഫോര്‍ണിയയിലെ മൊറാഗയിലുള്ള അദ്ദേഹത്തിന്റെ മുന്തിരിതോട്ടത്തിലായിരിക്കും വിവാഹ ചടങ്ങുകള്‍.

മൊളിക്യുലാര്‍ ബയോളജിസ്റ്റായ എലിന സുക്കോവയുമായി കുറച്ചുനാളായി പ്രണയത്തിലായിരുന്നു റൂപര്‍ട്ട്. മൂന്നാമത്തെ മുന്‍ഭാര്യ വെന്‍ഡി ഡെങ് സംഘടിപ്പിച്ച ചടങ്ങിലാണ് റൂപര്‍ട്ടും എലിനയും കണ്ടുമുട്ടിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

നാലാമത് വിവാഹം ചെയ്ത നടിയും മോഡലുമായ ജെറി ഹാളുമായുള്ള ബന്ധം ആറുവര്‍ഷത്തിന് ശേഷം 2022 ലാണ് അവസാനിപ്പിച്ചത്. എട്ടുമാസത്തിന് ശേഷം കഴിഞ്ഞ വര്‍ഷം മോഡലും റേഡിയോ ഷോ അവതാരകയുമായ ആന്‍ ലെസ്ലി സ്മിത്തുമായി വിവാഹം ഉറപ്പിച്ചതായി റൂപര്‍ട്ട് വെളിപ്പെടുത്തിയിരുന്നുവെങ്കിലും അത് വിവാഹത്തിലെത്തും മുമ്പേ പിരിഞ്ഞു. ആസ്‌ട്രേലിയന്‍ ഫ്‌ലൈറ്റ് അറ്റന്റന്റ് പെട്രീഷ്യ ബുക്കറാണ് ആദ്യ ഭാര്യ. സ്‌കോട്ടിഷ് മാധ്യമപ്രവര്‍ത്തക അന്ന മര്‍ഡോക്ക് മന്‍ രണ്ടാം ഭാര്യയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments