Monday, October 28, 2024
Homeസ്പെഷ്യൽറോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന "ലേഖയും മാഷും" (ഭാഗം - 72)

റോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന “ലേഖയും മാഷും” (ഭാഗം – 72)

റോബിൻ പള്ളുരുത്തി

“ഹലോ മാഷേ, ഇതെവിടെയാ, കുറച്ച് നാളായല്ലോ കണ്ടിട്ട്..?”

” ആങ്ഹാ.. ലേഖയായിരുന്നോ, ഞാൻ ചിന്തിക്കുകയായിരുന്നു ആരാണ് അതിരാവിലെതന്നെ ഫോണിൽ വിളിക്കുന്നതെന്ന്. ഞാൻ രണ്ടാഴ്ചയായി നാട്ടിലില്ലെടോ. ഞാനിപ്പോൾ തമിഴ്നാട്ടിലാണുള്ളത് ”

” അതെന്താ മാഷേ പെട്ടെന്നൊരു ഒളിച്ചോട്ടം. മുല്ലപ്പെരിയാർ പൊട്ടുമെന്ന് കേട്ടിട്ടാണോ ?”

“ഏയ് , ഞാൻ ഒളിച്ചോടിയതൊന്നുമല്ലടോ പണ്ട് സ്കൂളിൻ എൻ്റെയൊപ്പം പഠിപ്പിച്ചിരുന്ന മരുകേശൻ മാഷിൻ്റെ മകളുടെ കല്യാണം കൂടാൻ വന്നതാ. ”

“കല്യാണം കൂടാൻ രണ്ടാഴ്ചയോ.? മാഷിനെ സമ്മതിക്കണം. ”

” അതല്ലടോ, ഞങ്ങൾ തമ്മിൽ കണ്ടിട്ടിപ്പോൾ വർഷം പത്ത് കഴിഞ്ഞു.. അതുകൊണ്ടുതന്നെ മുരുകേശന് ഒരേ നിർബന്ധം ഞാൻ ഓരാഴ്ചയെങ്കിലും അയാളുടെ കൂടെ നിൽക്കണമെന്ന്. ”

” അപ്പോ, മുരുകേശൻ മാഷ് മാഷിൻ്റെ ആത്മാർത്ഥ സുഹൃത്തായിരുന്നല്ലെ.?”

” ചില സൗഹൃദങ്ങൾ അങ്ങനെയാണ് ലേഖേ അത് കാലങ്ങളോളം നിലനിൽക്കും. ”

” കഴിഞ്ഞ രണ്ടാഴ്ചയായി നമ്മുടെ നാട്ടിൽ ദുരന്തങ്ങളുടെ ഘോഷയാത്രയായിരുന്നു മാഷേ ”

” നാട്ടിലെ വാർത്തകൾ ഞാനും അറിയുന്നുണ്ട് ലേഖേ വയനാട് ദുരന്തവും, മേഘവിസ്ഫോടനവും, കാലം തെറ്റിയ മഴയും മണ്ണിടിച്ചിലും..
കുറച്ചുദിവസം കൊണ്ടുതന്നെ അപ്രതീക്ഷിതമായെത്തുന്ന പ്രകൃതി ദുരന്തങ്ങളുടെ ഇഷ്ട നാടായിമാറി നമ്മുടെ കൊച്ചു കേരളം. ”

“ശരിയാണ് മാഷേ. ദൈവത്തിൻ്റെ സ്വന്തം നാടെന്ന് നമ്മൾ അഭിമാനം കൊണ്ടിരുന്ന കേരളത്തിൻ്റെ ഇന്നത്തെ പേര്….. “ഭയത്തോടെ ജീവിക്കുന്ന ജനങ്ങളുടെ നാടെന്നാണ്. ”

റോബിൻ പള്ളുരുത്തി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments