Logo Below Image
Sunday, April 6, 2025
Logo Below Image
Homeപ്രവാസിശ്രീരാഗ് ഫ്രെയിംസ് നവരാത്രി നൃത്ത സംഗീതോത്സവം സീസൺ 3 അരങ്ങേറി.

ശ്രീരാഗ് ഫ്രെയിംസ് നവരാത്രി നൃത്ത സംഗീതോത്സവം സീസൺ 3 അരങ്ങേറി.

രവി കൊമ്മേരി. യുഎഇ .

ദുബായ്: നവരാത്രി മഹോത്സവം 2024 ൻ്റെ ഭാഗമായി യുഎഇ ലെ കലാകായിക സാംസ്കാരിക സംഘടനകളിൽ മുൻപന്തിയിൽ നിൽക്കുന്ന ശ്രീരാഗ് ഫ്രെയിംസിൻ്റെ നവരാത്രി നൃത്ത സംഗീതോത്സവം സീസൺ 3, ദുബായ് സാബീൽ ലേഡീസ് ക്ലബ്ബിൽ വച്ച് സമുന്നതമായി ആഘോഷിച്ചു.

മന്നത്ത് ഗ്രൂപ്പ് ഇൻ്റർനാഷണൽ പ്രെസൻസ് ശ്രീരാഗ് ഫ്രെയിംസ് നവരാത്രി നൃത്ത സംഗീതോത്സവം സീസൺ 3 എന്ന പേരിൽ സംഘടിപ്പിച്ച ആഘോഷ പരിപാടി ഡോ. ഹിതേഷ് കുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീരാഗ് ഫ്രെയിംസ് പ്രസിഡണ്ട് അജിത്ത് തോപ്പിൽ, സെക്രട്ടറി കലാമണ്ഡലം ലക്ഷ്മിപ്രിയ, ട്രഷറർ അക്ബർ ഷാ എന്നിവരും കൂടാതെ മറ്റ് കമ്മിറ്റി ഭാരവാഹികളും സന്നിഹിതരായിരുന്നു.

രാവിലെ എട്ട് മണിമുതൽ വൈകുന്നേരം എട്ട് മണി വരെ നടന്ന ആഘോഷ പരിപാടിയുടെ ഭാഗമായി യുഎഇ ലെ പ്രശസ്തരായ നൃത്ത സംഗീത അധ്യാപകരിൽനിന്നും നൃത്തവും സംഗീതവും അഭ്യസിച്ച നിരവധി കലാകാരന്മാരും കലാകാരികളും കൂടാതെ അധ്യാപകരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

തെന്നിന്ത്യൻ നർത്തകിയും സിനിമാതാരവുമായ അനു സിത്താരയും സംഘവും അവതരിപ്പിച്ച നൃത്തനൃത്ത്യങ്ങൾ പ്രേക്ഷകർക്ക് ഏറെ കൗതുകമായി. നവരാത്രി ആഘോഷം ആയതുകൊണ്ട് തന്നെ നിരവധി കുട്ടികൾ അരങ്ങേറ്റത്തിനായി ഈ വേദി തിരഞ്ഞെടുത്തു എന്നുള്ളതും ശ്രദ്ധേയമായിരുന്നു,

വൈകുന്നേരം നടന്ന സമാപനച്ചടങ്ങിൽ വിശിഷ്ടാതിഥിയായ മന്നത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയരക്ടറുമായ ഉണ്ണികൃഷ്ണൻ നായർ, മുഖ്യതിഥിയും, തെന്നിന്ത്യൻ നർത്തകിയും, സിനിമാതാരവുമായ അനു സിത്താരയെ പൊന്നാടയണിയിക്കുകയും, സിക്രട്ടറി കലാമണ്ഡലം ലക്ഷ്മിപ്രിയയും, ട്രഷറർ അക്ബർ ഷായും ചേർന്ന് ഉപഹാരവും നൽകി ആദരിച്ചു. കൂടാതെ ശ്രീമതി ടീനു രഞ്ജിത്ത് ആശംസയും, പ്രോഗ്രാം കൺവീനർ അജിത് പ്രസാദ് നന്ദിയും പറഞ്ഞു.

റിപ്പോർട്ടർ
രവി കൊമ്മേരി. യുഎഇ .

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments