തിരുവനന്തപുരം :- ആശാ വർക്കേഴ്‌സിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. നാളെ ഉച്ചയ്ക്ക് മൂന്നുമണിക്കാണ് ആരോഗ്യ മന്ത്രിയുടെ ചേമ്പറിൽ ചർച്ച നടക്കുക. സമരസമിതി മുന്നോട്ട് വെച്ചിരിക്കുന്ന കാര്യങ്ങൾ പരിഹരിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുളൂവെന്ന് എസ് മിനി പറഞ്ഞു.
ആശാ വർക്കേഴ്‌സുമായി ബന്ധപ്പെട്ടുള്ള ട്രേഡ് യൂണിയൻ രംഗത്തുള്ള സംഘടനകളെക്കൂടി ചർച്ചയ്ക്ക് സർക്കാർ വിളിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശാ വര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തുന്നത്.