പത്തനംതിട്ട ജില്ലയിൽ ലഹരി മരുന്നുകൾക്കെതിരായ റെയ്‌ഡുകൾ തുടരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നും കഞ്ചാവുമായി ആസ്സാം സ്വദേശി ഉൾപ്പെടെ 6 പേരെ പോലീസ് പിടികൂടി. പോലീസ് മേധാവിയുടെ നിർദേശപ്രകാരം തുടരുന്ന പ്രത്യേകപരിശോധനയിലാണ് നടപടി.
വില്പനക്ക് കൈവശം വച്ച കഞ്ചാവുമായി ആസ്സാം സ്വദേശി അടൂരിൽ പിടിയിലായി. ആസാം ഉദൽരി തേജ്പൂർ
എറക്കുറ്റിപത്താർ മാഫിസ് ഉധിറിന്റെ മകൻ സദ്ദീർ ഹുസൈൻ ( 30) ആണ് 11.6 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഡാൻസാഫ് സംഘത്തിന്റെയും അടൂർ പോലിസിന്റെയും സംയുക്ത നീക്കത്തിലാണ് ഇയാളെ അടൂർ കണ്ണങ്കോട് നിന്നും കസ്റ്റഡിയിലെടുത്തത്.
കീഴ്‌വായ്‌പ്പൂർ പോലീസിന്റെ നേതൃത്വത്തിൽ നടന്ന പ്രത്യേക പരിശോധനയിൽ 5 യുവാക്കൾ പിടിയിലായി. ഇതിൽ ഒരാളിൽ നിന്നും 5 ഗ്രാം കഞ്ചാവ് കണ്ടെടുത്തു, ഇയാൾക്കെതിരെ, വിൽപ്പനക്കായി കഞ്ചാവ് കൈവശം വച്ചതിന് കേസെടുത്തു. ബാക്കിയുള്ളവർക്കെതിരെ കഞ്ചാവ് ബീഡി വലിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു.
കുന്നന്താനം വള്ളമല ഷാപ്പിൻെറ മുൻവശം വാഹന പാർക്കിങ്ങ് ഏരിയയിൽ നിന്നാണ് രണ്ടുപേരെ പിടികൂടിയത്. ഇന്ന് രാവിലെ 09.30 മണിയോടെയാണ് സംഭവം. കുന്നന്താനം പാറനാട് കുന്നത്ത്ശ്ശേരിൽ വീട്ടിൽ ശങ്കരൻ എന്ന കെ വി അഖിൽ ( 30) ആണ് 5 ഗ്രാം കഞ്ചാവോടെ പിടിയിലായത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന കുന്നന്താനം വള്ളമല സുരാജ് ഭവനം വീട്ടിൽ സുനിലി(34)നെ കഞ്ചാവ് ബീഡി വലിച്ചതിന് അറസ്റ്റ് ചെയ്തു.
പിന്നീട്, കല്ലുപ്പാറ ചെങ്ങരൂർചിറ ശാസ്താംഗൽ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കുന്നക്കാട്ട് വീട്ടിൽ എൽവിൻ ജി രാജ(27)ൻ്റെ വീടിനു സമീപത്തുനിന്നും ഇയാളെയും സുഹൃത്തുക്കളായ മറ്റ് രണ്ടുപേരെയും സംശയകരമായ സാഹചര്യത്തിൽ പിടികൂടുകയായിരുന്നു. ആലപ്പുഴ കാവാലം കരിക്കമംഗലം പുത്തൻപറമ്പിൽ വീട്ടിൽ അനുവാവ എന്ന് വിളിക്കുന്ന വി വിമൽ മോൻ(27),
കുന്നന്താനം മഠത്തിൽ കാവ് തെക്കേവീട്ടിൽ സായി എന്ന് വിളിക്കുന്ന ടി കെ സായികുമാർ (36) എന്നിവരാണ് എൽവിനോപ്പം കസ്റ്റഡിയിലായത്.
ഇവർക്കെതിരെ ബീഡി വലിച്ചതിനും കേസെടുത്തു. വിമൽ മോൻ ആലപ്പുഴ കൈനടി പോലീസ് സ്റ്റേഷനിൽ റൗഡി ഹിസ്റ്ററി ഷീറ്റിൽപ്പെട്ട ആളാണന്നും, 2022 ൽ കാപ്പ 15 (1)പ്രകാരം ശിക്ഷ അനുഭവിച്ച ആളാണന്നും അന്വേഷണത്തിൽ വെളിവായി.