Logo Below Image
Sunday, April 13, 2025
Logo Below Image
Homeകേരളംമദ്രസകൾ അടച്ചുപൂട്ടാനുള്ള കേന്ദ്ര സർക്കാർ നീക്കം അപകടകരം: മന്ത്രി കെ.ബി ഗണേഷ് കുമാർ

മദ്രസകൾ അടച്ചുപൂട്ടാനുള്ള കേന്ദ്ര സർക്കാർ നീക്കം അപകടകരം: മന്ത്രി കെ.ബി ഗണേഷ് കുമാർ

കുട്ടികൾ ആത്മീയ വിദ്യാഭ്യാസം നേടുന്നത് മദ്രസകളിൽ നിന്നാണ് ഗണേഷ് കുമാർ പറഞ്ഞു. മദ്രസകൾ അടച്ചു പൂട്ടണമെന്ന് പറഞ്ഞാൽ ചെറിയ കുഞ്ഞുങ്ങൾക്ക് ഖുർആനും അതിലൂടെ അല്ലാഹു നൽകുന്ന സന്ദേശവും പഠിക്കാൻ കഴിയാതെ വരും എന്നും ​ഗണേഷ്കുമാർ പറഞ്ഞു. ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെൻ്റ്(OCYM) ന്റെ രാജ്യാന്തര സമ്മേളനത്തിൽ സംസാരിക്കുകയായരുന്നു അദ്ദേഹം.

പലരും പറയുന്ന ഒരു മണ്ടത്തരമാണ് മതപഠന ക്ലാസ്സ്. മതപഠനം അല്ല. മതമല്ല അവിടെ പഠിപ്പിക്കുന്നത്. സൺഡേ സ്കൂളിൽ പോയാൽ അവിടെ ക്രിസ്തുമതത്തെക്കുറിച്ചല്ല പഠിപ്പിക്കുന്നത്. അവിടെ ബൈബിൾ ആണ് പഠിപ്പിക്കുന്നത്. വേദത്തിൽ ജ്ഞാനം നേടനാണ് സൺ‌ഡേ സ്കൂളിൽ ചേരുന്നത്. അല്ലാതെ ക്രിസ്ത്യാനി ആരാണെന്നും ഹിന്ദുക്കളെയും മുസ്ലിങ്ങളെയും കണ്ടാൽ ക്രിസ്ത്യാനികൾ മുഖം തിരിച്ചു നടക്കണം എന്നുമല്ല അവിടെ പഠിപ്പിക്കുന്നത്. എന്താണ് യേശു അദ്ദേഹം തന്ന സന്ദേശം എന്താണ് എന്നതെല്ലാം ആണ് അവിടെ പഠിപ്പിക്കുന്നത്. ഇതിലൂടെ നമ്മളുടെ തെറ്റുകളെ തിരുത്താനും അതിലൂടെ നന്മയിലേക്ക് ജീവിക്കാനും സാധിക്കും. മദ്രസകൾ അടച്ചു പൂട്ടണമെന്ന് പറഞ്ഞാൽ ചെറിയ കുഞ്ഞുങ്ങൾക്ക് ഖുർആനുമായി ബന്ധപ്പെട്ട അതിലൂടെ അല്ലാഹു നൽകുന്ന സന്ദേശവുമായി ബന്ധപ്പെട്ട പാഠങ്ങൾ പഠിക്കാൻ കഴിയാതെ വരും. ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആത്മീയ പഠന ക്ലാസ് കുട്ടികൾക്കിടയിൽ നടത്തണം. ഏതു മതത്തിന്റെ ആത്മീയത എടുത്തു പഠിച്ചാലും അത് ഒന്നു തന്നെയാണ്. അതിന്റെ പേരിൽ കലഹിക്കേണ്ടതില്ല’ . എന്നാണ് അദ്ദേഹം പറഞ്ഞത്.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മദ്രസബോർഡിലേക്കുള്ള ധനസഹായം നിർത്തലാക്കാനും അടച്ചു പൂട്ടാനും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (NCPCR)ന്റെ ശുപാർശയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. വിദ്യാഭ്യാസ അവകാശ നിയമങ്ങൾക്ക് അനുസൃതമായാണ് മദ്രസകൾ പ്രവർത്തിക്കുന്നതെന്നും എൻസിപിസിആർ ചെയർമാൻ പ്രിയങ്ക് കനൂം​ഗോ വ്യക്തമാക്കി. മദ്രസയിൽ പഠിക്കുന്ന മുസ്ലിം വിഭാഗത്തിലെ കുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും എൻസിപിസിആര്‍ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ