കൊല്ലം അറയ്ക്കൽ ദേവി ക്ഷേത്രത്തിലെ മഹോത്സവത്തിൽ കെട്ടുകുതിരയുടെ അടിയിൽപ്പെട്ട് മലമേൽ സ്വദേശി അരുൺ ആണ് മരിച്ചത്. കഴിഞ്ഞദിവസം ഗുരുതരമായി പരിക്ക് പറ്റിയ അരുണിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചു ചികിത്സ നൽകിയെങ്കിലും ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.
ഉത്സവത്തിന് കൂടാൻ വിദേശത്തുനിന്നും നാട്ടിൽ എത്തിയതായിരുന്നു യുവാവ്. ഇന്നലെ വിദേശത്തേക്ക് മടങ്ങിപ്പോകേണ്ടതായിരുന്നു.