കേരളം വേനൽ ചൂടിലേക്ക് പോകുകയാണ്. ഇനി ചിക്കൻ പോക്സ് പടരാൻ തുടങ്ങും. പ്രതിരോധശേഷി കുറഞ്ഞവരിൽ രോഗം തീവ്രമാകുമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്.
പനി, ക്ഷീണം, ശരീര വേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തിൽ കുമിളകൾ പൊന്തൽ എന്നിവയാണ് ലക്ഷണങ്ങൾ. കുമിളകളിലെ സ്രവങ്ങളിൽ നിന്നും ചുമ തുമ്മൽ ശ്വാസം എന്നിവയിലൂടെയാണ് രോഗം പടരുക. രോഗികൾക്ക് പൂർണ വിശ്രമം ആവശ്യമാണ്. ധാരാളം വെള്ളം കുടിക്കണം.