സന്ദർശന വിസയില്‍ ജിദ്ദയിലെത്തിയ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ഉള്ളേരി കക്കഞ്ചേരി തട്ടാർകണ്ടി മീത്തല്‍ പക്കു (63) എന്നയാളാണ് വെള്ളിയാഴ്ച രാത്രി മരിച്ചത്.
നെഞ്ചുവേദനയെത്തുടർന്ന് ജിദ്ദ കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: ഫാത്തിമ. മക്കള്‍: തെസ്നി (നഴ്സ്, ഈസ്റ്റ് ജിദ്ദ ആശുപത്രി), തസ്‌ലീമ മുണ്ടോത്ത്, തമീമ പേരാമ്ബ്ര, മുഹമ്മദ് സുഹൈല്‍, മുഹമ്മദ് അൻഫാല്‍, മരുമക്കള്‍: ഷാനവാസ് ജിദ്ദ, ഫൈസല്‍ ദുബായ്, ജൻഷിദ് പേരാമ്ബ്ര.
മരണാനന്തര നിയമസഹായങ്ങള്‍ക്കും മറ്റും കെ.എം.സി.സി ജിദ്ദ വെല്‍ഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.