Logo Below Image
Monday, April 7, 2025
Logo Below Image
Homeകേരളംകീം 2025ന് അപേക്ഷ ക്ഷണിച്ചു(എഞ്ചിനീയറിംഗ്/ ആർക്കിടെക്ചർ/ ഫാർമസി/മെഡിക്കൽ)

കീം 2025ന് അപേക്ഷ ക്ഷണിച്ചു(എഞ്ചിനീയറിംഗ്/ ആർക്കിടെക്ചർ/ ഫാർമസി/മെഡിക്കൽ)

2025 അദ്ധ്യയന വർഷത്തെ എഞ്ചിനീയറിംഗ്/ ആർക്കിടെക്ചർ/ ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിലെ ‘KEAM 2025 Online Application’ എന്ന ലിങ്ക് മുഖേന മാർച്ച് 10 വൈകുന്നേരം 5 മണിവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

അപേക്ഷകരുടെ എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്, ജനന തീയതി, നാഷണാലിറ്റി, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ ഫോട്ടോ, ഒപ്പ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. വിവിധ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ അപ്‌ലോഡ് ചെയ്യുന്നതിന് മാർച്ച് 15 വൈകുന്നേരം 5 മണിവരെ അവസരം ഉണ്ടായിരിക്കും. അപേക്ഷയുടെ അക്‌നോളഡ്ജ്‌മെന്റ് പേജിന്റെ പകർപ്പോ മറ്റ് അനുബന്ധ രേഖകളോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേയ്ക്ക് അയയ്‌ക്കേണ്ടതില്ല.

അപേക്ഷകൻ ഏതെങ്കിലും ഒരു കോഴ്‌സിനോ/എല്ലാ കോഴ്‌സുകളിലേക്കുമോ ഉള്ള പ്രവേശനത്തിന് ഒരു ഓൺലൈൻ അപേക്ഷ മാത്രമേ സമർപ്പിക്കാൻ പാടുള്ളു. പ്രവേശനം സംബന്ധിച്ച വിശദമായ വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നിർബന്ധമായും മേൽ പറഞ്ഞ തീയതിക്കുള്ളിൽ www.cee.kerala.gov.in വെബ്‌സൈറ്റിലെ ‘KEAM 2025 Online Application’ ലിങ്ക് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന നീറ്റ് യു.ജി 2025 പരീക്ഷ എഴുതി യോഗ്യത നേടേണ്ടതുമാണ്. കൂടാതെ കേരളത്തിലെ ആർക്കിടെക്ചർ കോഴ്‌സിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ മേൽ പറഞ്ഞ തീയതിക്കുള്ളിൽ www.cee.kerala.gov.in വെബ്‌സൈറ്റിലെ ‘KEAM 2025 Online Application’ എന്ന ലിങ്ക് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതും കൗൺസിൽ ഓഫ് ആർക്കിടെക്ചർ (CoA) നടത്തുന്ന NATA 2025 പരീക്ഷ എഴുതി യോഗ്യത നേടേണ്ടതുമാണ്. പ്രവേശനം സംബന്ധിച്ച വിശദമായ വിജ്ഞാപനം, പ്രോസ്‌പെക്ടസ് എന്നിവയ്ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2332120, 0471 2338487, 0471 2525300.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments