കൊച്ചി: എറണാകുളം കുറുപ്പുംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള കുട്ടികൾ ലൈംഗിക പീഡനത്തിനിരയായി. അമ്മയുടെ ആൺ സുഹൃത്താണ് രണ്ടു വർഷത്തോളം കുട്ടികളെ പീഡിപ്പിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികൾ സഹപാഠികൾക്കെഴുതിയ കത്തിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. പീഡന വിവരം അമ്മ മറച്ചുവെച്ചുവെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
കുട്ടികളെ രണ്ടുവർഷം നിരന്തരം പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയാണോ എന്ന് പൊലീസ് അന്വേഷിക്കുന്നു. ലോറി ഡ‍്രൈവറായ ധനേഷ് ശനിയും ഞായറും വീട്ടിൽ സ്ഥിരമായി താമസിച്ചിരുന്നു. പീഡനത്തിനിരയായി എന്ന് കുട്ടി സഹപാഠിക്ക് എഴുതി നൽകുകയായിരുന്നു. കുറിപ്പ് കാണാനിടയായ അധ്യാപികയാണ് പൊലീസിൽ റിപ്പോർട്ട് ചെയ്തത്