കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർക്ക് മാധ്യമ പ്രവർത്തനത്തിനുള്ള അനുമതി നൽകാനാവില്ലെന്ന് സുപ്രീം കോടതി. അഭിഭാഷകവൃത്തി മാഹാത്മ്യമുള്ള തൊഴിലാണ്. ഒരു അഭിഭാഷകന് താനൊരു ഫ്രീലാൻസ് മാധ്യമപ്രവർത്തകൻ ആണെന്ന് പറയാൻ കഴിയില്ലെന്നും ജസ്റ്റിസ് അഭയ് എസ്. ഓക അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.
പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷകൻ മറ്റൊരു ജോലി ചെയ്യാൻ പാടില്ലെന്നാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നിലപാട് അറിയിക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
ബി.ജെ.പി. മുൻ എം.പി. ബ്രിജ് ഭൂഷൺ ശരണിനെതിരായ ക്രിമിനൽ മാനനഷ്ട കേസ് റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് അഭിഭാഷകനായ മുഹമ്മദ് കമ്രാൻ എന്ന വ്യക്തി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.
അഭിഭാഷകനായ താൻ ഫ്രീലാൻസ് മാധ്യമ പ്രവർത്തകൻ കൂടിയാണെന്ന് കമ്രാൻ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.കമ്രാന് ഒന്നുകിൽ അഭിഭാഷകനായോ അല്ലെങ്കിൽ ഫ്രീ ലാൻസ് മാധ്യമ പ്രവർത്തകനായോ പ്രവർത്തിക്കാൻ കഴിയുകയുള്ളുവെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്