Friday, January 10, 2025
Homeഇന്ത്യമോദിയുടെ യുക്രൈയിൻ സന്ദർശത്തെ ഉറ്റുനോക്കി അന്താരാഷ്ട്ര സമൂഹം

മോദിയുടെ യുക്രൈയിൻ സന്ദർശത്തെ ഉറ്റുനോക്കി അന്താരാഷ്ട്ര സമൂഹം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തെ വിമർശിച്ച് യുക്രൈയിൻ പ്രസിഡന്റെ വ്‌ളാദിമർ സെലൻസ്‌കി രംഗത്തുവന്നതിന് പിന്നാലെ യുക്രൈയിൻ സന്ദർശനത്തിനൊരുങ്ങി മോദി. ഓഗസ്റ്റിൽ മോദി യുക്രൈയിൻ സന്ദർശിച്ചേക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന വിവരം. യുക്രൈയിൻ ദേശീയ ദിനമായ ഓഗസ്റ്റ് 24ന് മോദി അവിടെയെത്താനാണ് സാധ്യത. നേരത്തെ സെലൻസ്‌കി മോദിയെ യുക്രൈയിനിലേക്ക് ക്ഷണിച്ചിരുന്നു. പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായിയാരിക്കും മോദിയുടെ ഉക്രൈയിൻ സന്ദർശനം.

നേരത്തെ മോദിയുടെ റഷ്യാ സന്ദർശനം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായി മാറിയിരുന്നു. നാറ്റോ ഉച്ചകോടി തുടങ്ങുന്നതിന് തൊട്ടുമുമ്പ് റഷ്യയിലെത്തി മോദി പുടിനെ ആലിംഗനം ചെയ്തത്, സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായെന്ന് യുക്രെയിൻ പ്രസിഡൻറ് വ്‌ളാദിമിർ സെലൻസ്‌കി തുറന്നടിക്കുകയും ചെയ്തു.ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവ് വൻ കുറ്റവാളിയെയാണ് ആലിംഗനം ചെയ്തുവെന്നും സെലൻസ്‌കി കുറ്റപ്പെടുത്തി. പിന്നാലെ റഷ്യ യുക്രെയിൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ പ്രസിഡൻറ് വ്‌ളാദിമിർ പുടിനുമായി തുറന്ന ചർച്ച നടന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

കുട്ടികൾ ഉൾപ്പടെ മരിക്കുന്നത് വേദനാജനകമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും പുടിനോട് ആവശ്യപ്പെട്ടുവെന്നും മോദി പറഞ്ഞു.

മോദിയുടെ യുക്രൈയിൻ സന്ദർശനത്തെ ഏറെ പ്രതീക്ഷയോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കികാണുന്നത്.

റഷ്യയുമായി നല്ല നയതന്ത്ര ബന്ധം പുലർത്തുന്ന ഇന്ത്യക്ക്, റഷ്യ-യുക്രൈയിൻ യുദ്ധത്തിൽ മധ്യസ്ഥ ചർച്ച നടത്താനാകുമെന്നും അന്താരാഷ്ട്ര സമൂഹം പ്രതീക്ഷിക്കുന്നു. എന്നാൽ ഉക്രൈയിൻ തലസ്ഥാനമായ കീവിലെ സുരക്ഷാ സാഹചര്യങ്ങൾ പരിശോധിച്ചതിന് ശേഷം മാത്രമാകുമെന്നും സൂചനയുണ്ട്. സുരക്ഷാപ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ മോദിക്ക് പകരം വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇവരിലാരെങ്കിലും യുക്രൈയിൻ സന്ദർശിക്കുമെന്നും സൂചനയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments