വഖഫ് ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് ബിൽ അവതരിപ്പിക്കുക. എല്ലാവരും ഹാജരാകണം എന്നാവശ്യപ്പെട്ട് ബിജെപി അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്. ബില്ലിന്മേൽ ആറുമണിക്കൂർ ചർച്ചയാണ് കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്. അതേസമയം ബില്ലിനെ ക്രൈസ്തവ സഭകൾ പിന്തുണച്ചതോട്ടെ കോൺഗ്രസ് പ്രതിസന്ധിയിലായി.
ഇന്ന് രാഹുൽ ഗാന്ധി കോൺഗ്രസ് എംപിമാരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ബില്ലിനെ ശക്തമായി എതിർക്കാനാണ് പ്രതിപക്ഷ തീരുമാനം. എന്നാൽ ക്രൈസ്തവ സഭകൾ ബില്ലിനെ പിന്തുണയ്ക്കുന്നത് കോൺഗ്രസിൽ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്. വഖഫ് ഭേദഗതി ബില്‍ നാളെ ഉച്ചയ്ക്ക് 12 മണിയോടെ ലോക്സഭയുടെ മേശപ്പുറത്ത് വയ്ക്കും.
എല്ലാ ഭരണകക്ഷി എംപിമാര്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ട്. ആറ് മണിക്കൂറോളം ചര്‍ച്ചയ്ക്കായി മാറ്റി വയ്ക്കുമെന്നാണ് ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരണ്‍ റിജിജു അറിയിച്ചത്. ഉച്ചയ്ക്ക് ചേര്‍ന്ന കാര്യോപദേശക സമിതിയിലാണ് തീരുമാനം.
എന്നാല്‍ മണിപ്പുര്‍, വോട്ടര്‍ ഐഡി കാര്‍ഡിലെ ക്രമക്കേട് ഉള്‍പ്പെടെ വിഷയങ്ങളും ചര്‍ച്ച ചെയ്യണമെന്ന ആവശ്യവും കാര്യോപദേശക സമിതിയില്‍ പ്രതിപക്ഷം ഉയര്‍ത്തി. ആവശ്യം നിരസിച്ചതോടെ പ്രതിപക്ഷം യോഗം ബഹിഷ്‌ക്കരിക്കുകയും ചെയ്തു. ഇതോടെ വഖഫ് ഭേദഗതി ബില്‍ സഭയെ പ്രഷുബ്ധമാക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ബില്ലിലെ വ്യവസ്ഥകള്‍ പുറത്തുവിട്ടിട്ടില്ലെന്നും ഇന്ത്യയില്‍ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ബിജെപിയുടെ സ്ഥിരം അജണ്ടയാണ് ബില്ലെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പ്രതികരിച്ചു.
ക്രൈസ്തവ സംഘടനകള്‍ ബില്ലിനെ അനുകൂലിച്ചതോടെ, കോണ്‍ഗ്രസ് ആശയക്കുഴപ്പത്തിലാണ്. ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേരത്തേ അറിയിച്ചിരുന്നത്. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് എംപിമാരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. വഖഫ് ഭേദഗതി ബില്‍ എന്‍ഡിഎയ്ക്കും നിര്‍ണായകമാണ്.
17.6 ശതമാനം മുസ്ലീം സാന്നിധ്യമുളള ബിഹാറില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോയെന്ന ഭയം ജെഡിയുവിനുണ്ട്. കേന്ദ്രത്തെ പിന്തുണയ്ക്കുന്ന ജെഡിയു, ടിഡിപി, എല്‍ജെപി, ആര്‍എല്‍ഡി പാര്‍ട്ടികളും സമ്മര്‍ദത്തിലാണ്.