Logo Below Image
Tuesday, April 8, 2025
Logo Below Image
HomeKeralaഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ പുറത്ത്.

ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ പുറത്ത്.

ദോഹ:തലതാഴ്‌ത്തി മടക്കം. ഒറ്റമത്സരവും ജയിക്കാതെ, ഒരു ഗോളുപോലും അടിക്കാനാകാതെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോളിൽനിന്ന്‌ ഇന്ത്യ പുറത്തായി. അവസാനമത്സരത്തിൽ സിറിയയോട്‌ ഒറ്റഗോളിന്‌ കീഴടങ്ങി. ഗ്രൂപ്പ്‌ ബിയിൽ മൂന്നും തോറ്റ്‌ അവസാനസ്ഥാനക്കാരായാണ്‌ മടക്കം. സുനിൽ ഛേത്രിക്കും കൂട്ടർക്കും ടൂർണമെന്റിൽ ഒരുവട്ടംപോലും എതിർവലയിൽ പന്തെത്തിക്കാനായില്ല. ആറ്‌ ഗോൾ വഴങ്ങി.

ഇത്‌ അഞ്ചാംതവണയാണ്‌ ഇന്ത്യ ഏഷ്യൻ കപ്പിനെത്തിയത്‌. 1964ൽ റണ്ണറപ്പായതാണ്‌ മികച്ച നേട്ടം. പിന്നീട്‌ ഗ്രൂപ്പ്‌ഘട്ടം കടന്നിട്ടില്ല. 1984, 2011, 2019ലും ഇത്തവണയും തുടക്കമേ പുറത്തായി.
ഇന്ത്യയുടെ ഗ്രൂപ്പിൽനിന്ന്‌ ഓസ്‌ട്രേലിയയും (7), ഉസ്‌ബെക്കിസ്ഥാനും (5) പ്രീ ക്വാർട്ടറിലെത്തി. നാല്‌ പോയിന്റുള്ള സിറിയ മികച്ച മൂന്നാംസ്ഥാനക്കാരായി ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്‌തു. അവസാനമത്സരത്തിൽ ഓസ്‌ട്രേലിയയും ഉസ്‌ബെക്കും ഓരോ ഗോളടിച്ച്‌ അവസാനിപ്പിച്ചു.

ഓസ്‌ട്രേലിയയോടും ഉസ്‌ബെക്കിസ്ഥാനോടും തോറ്റെത്തിയ ഇന്ത്യ സിറിയക്കെതിരെയും പതറി. അവസരം കിട്ടിയപ്പോഴെല്ലാം പാഴാക്കി. ആദ്യപകുതിവരെ പ്രതിരോധം പിടിച്ചുനിന്നു. ഇടവേള കഴിഞ്ഞെത്തിയ ഉടൻ സന്ദേശ്‌ ജിങ്കൻ പരിക്കിനെത്തുടർന്ന്‌ കളംവിട്ടത്‌ മുറിവായി. 75–-ാംമിനിറ്റിൽ പകരക്കാരനായെത്തിയ സൂപ്പർതാരം ഒമർ ഹർബെയ്‌ൻ സിറിയയുടെ വിജയഗോൾ കുറിച്ചു. ഇടതുവശത്തുനിന്ന്‌ ഇബ്രാഹിം ഹെസർ നൽകിയ പന്ത്‌ പിടിച്ചെടുത്ത്‌ ഹർബെയ്‌ൻ നിറയൊഴിക്കുകയായിരുന്നു. മടക്കഗോളിന്‌ ഇന്ത്യ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കഴിഞ്ഞ പതിപ്പിനെക്കാൾ മോശം പ്രകടനമാണ്‌ ഇത്തവണ ഇന്ത്യയുടേത്‌. 2019ൽ ഒരു ജയമുണ്ടായിരുന്നു. നാല്‌ ഗോളടിച്ചപ്പോൾ നാലെണ്ണം വഴങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ