എല്ലാവർക്കും നമസ്കാരം
മനം കുളിർക്കാൻ ജിൻജർ ലെമൺ സിപ്പപ്പ് ആയാലോ
ആവശ്യമുള്ള സാധനങ്ങൾ
ഇഞ്ചിനീര് – രണ്ടു ടേബിൾസ്പൂൺ
നാരങ്ങാനീര് – രണ്ടു നാരങ്ങയുടെ
പഞ്ചസാര – ആറ് ടേബിൾ സ്പൂൺ
പഞ്ചസാര അലിയിക്കാൻ അല്പം വെള്ളം
ചിൽഡ് സോഡ – 250 മിലി
തയ്യാറാക്കുന്ന വിധം
അല്പം വെള്ളത്തിൽ പഞ്ചസാര അലിയിച്ച് ഇഞ്ചിനീരും നാരങ്ങാനീരും ചേർത്തിളക്കി പകുതി വീതം രണ്ടു ഗ്ലാസിൽ ഒഴിച്ച് ചിൽഡ് സോഡ ചേർത്തിളക്കി സെർവ് ചെയ്യാം.