Logo Below Image
Tuesday, April 8, 2025
Logo Below Image
Homeഅമേരിക്കകേരളത്തിൽ നിന്ന് കൊണ്ടുവന്ന വിശുദ്ധ മറിയം ത്രേസ്യായുടെ തിരൂസ്വരുപവും തിരുശേഷിപ്പും സെന്റ്. മറിയം ത്രേസ്യാ സീറോ...

കേരളത്തിൽ നിന്ന് കൊണ്ടുവന്ന വിശുദ്ധ മറിയം ത്രേസ്യായുടെ തിരൂസ്വരുപവും തിരുശേഷിപ്പും സെന്റ്. മറിയം ത്രേസ്യാ സീറോ മലബാർ മിഷനിൽ പ്രതിഷ്ഠിച്ചു.

മാർട്ടിൻ

ഫ്രിസ്കോ : നോർത്ത് ഡാളസിൽ കഴിഞ്ഞവർഷം പുതുതായി സ്‌ഥാപിതമായ സെന്റ് മറിയം ത്രേസ്യാ സീറോ മലബാർ മിഷനിൽ, കേരളത്തിൽ നിന്ന് കൊണ്ടുവന്ന വിശുദ്ധ മറിയം ത്രേസ്യായുടെ തിരൂസ്വരുപം ആശീർവദിച്ചു പ്രതിഷ്ഠിച്ചു.

മാർച്ച് 2 നു ഞായാറാഴ്ച ഫ്രിസ്കോ സെന്റ് ത്രേസ്യാ സിറോ മലബാർ മിഷനിൽ നടന്ന ഭക്തി നിർഭരമായ ചടങ്ങുകളിൽ ചിക്കാഗോ സീറോ മലബാർ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട് വി. കുർബാനക്കും തിരുസ്വരൂപത്തിന്റെ ആശീർവാദ പ്രതിഷ്‌ഠാ കർമ്മങ്ങൾക്കും നേതൃത്വം നൽകി.

മിഷന്റെ ഡയറക്ടറും, കൊപ്പേൽ സെന്റ്. അൽഫോൻസാ ഇടവകയുടെ വികാരിയുമായ ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, സെന്റ് അൽഫോൻസാ ഇടവക അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ എന്നിവർ തിരുകർമ്മങ്ങളിൽ സഹകാർമ്മികരായി.

ചടങ്ങിൽ സെന്റ് മറിയം ത്രേസ്യായുടെ പുണ്യപ്രഭാവവും ആത്മീയപാടവവും സമൂഹത്തിനും വിശ്വാസികൾക്കും പ്രചോദനമായി മാറി. പുണ്യവതിയുടെ തിരുസ്വരൂപ പ്രതിഷ്‌ഠക്കുശേഷം കേരളത്തിലെ പുണ്യവതിയുടെ കബറിടമായ കുഴിക്കാട്ടുശേരിയിൽ നിന്ന് കൊണ്ടുവന്ന തിരുശേഷിപ്പിന്റെ വണക്കവും നടന്നു. നിരവധി വിശ്വാസികൾ ദേവാലയത്തിൽ എത്തി വി. മറിയം ത്രേസ്യായുടെ അനുഗ്രഹം നേടി.

ഞായാറാഴ്ച രാവിലെ മിഷന്റെ മാതൃദേവാലയമായ കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ വി. കുർബാനക്ക് ശേഷം മറിയം ത്രേസ്യാ പുണ്യവതിയുടെ തിരുസ്വരൂപത്തിന്റെ എഴുന്നെള്ളിപ്പും തിരുശേഷിപ്പിന്റെ വണക്കവും നടന്നിരുന്നു.

മാതൃ ഇടവകയിൽ നിന്നു തുടർന്ന് വിശ്വാസികൾ പുണ്യവതിയുടെ തിരൂസ്വരൂപം ആഘോഷമായാണ് സെന്റ് മറിയം ത്രേസ്യാ മിഷനിലേക്ക് വരവേറ്റത്. ഫാ. ജിമ്മി എടക്കുളത്തൂരാണ് കേരളത്തിലെ പുണ്യവതിയുടെ കബറിടത്തിൽ വണക്കത്തിനു വെച്ച് തിരുസ്വരൂപം അമേരിക്കയിലെക്കെത്തിക്കുന്നതിനു നേതൃത്വം നൽകിയത്.

ചടങ്ങുകൾക്ക് സെന്റ് മറിയം ത്രേസ്യാ സീറോ മലബാർ മിഷൻ ട്രസ്റ്റിമാരായ റെനോ അലക്സ്, ബോസ് ഫിലിപ്പ് , വിനു ആലപ്പാട്ട് ( ഫെയ്ത്ത് ഫോർമേഷൻ ), റോയ് വർഗീസ് (അക്കൗണ്ടന്റ് ), കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവക ട്രസ്റ്റിമാരായ റോബിൻ കുര്യൻ, ജോഷി കുര്യാക്കോസ്, റോബിൻ ചിറയത്ത്, രഞ്ജിത്ത് തലക്കോട്ടൂർ, സെബാസ്റ്റ്യൻ പോൾ (സെക്രട്ടറി) തുടങ്ങിയവർ നേതൃത്വം നൽകി.

മാർട്ടിൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ